ദുബായ് : ദുബായ് എയര്‍പോര്‍ട്ടില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസില്‍ വിദേശിയ്ക്ക് ജയില്‍ശിക്ഷ വിധിച്ചു. ബ്രിട്ടീഷ് പൗരനെതിരെയാണ് ആറ് മാസത്തെ ജയില്‍ ശിക്ഷയ്ക്കും നാടുകടത്താനും ദുബായ് കോടതി ഉത്തരവിട്ടത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഡ്യൂട്ടിപെയ്ഡ് ഷോപ്പില്‍ നിന്ന് ബ്രീട്ടീഷ് പൗരന് മോഷണത്തിന് ശ്രമിച്ചത്. എന്നാല്‍ മോഷണ ശ്രമത്തിനിടെ ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥന്റെ പിടിയിലാകുകയായിരുന്നു. എന്നാല്‍ ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയും, മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു.
മല്‍പ്പിടുത്തത്തിനിടെ പ്രതി പൊലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോം വലിച്ചുകീറുകയും തള്ളിയിടുകയും ചെയ്തു. എന്നാല്‍ ഫിലിപ്പിനോകാരനായ സെക്യൂരിറ്റി ഓഫീസര്‍ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ലിഫ്റ്റില്‍ നിന്ന് അക്രമിയെ പിടികൂടുകയായിരുന്നു.
Post Your Comments