ഷിക്കാഗോ: ഓയില്‍ റിഫൈനറിയിലുണ്ടായ പൊട്ടിത്തെറിയിൽ നിരവധി പേർക്ക് പരിക്കേറ്റു. യുഎസ് സംസ്ഥാനമായ വിസ്കോന്‍സിനിലെ ഹസ്കി എനര്‍ജി എന്ന കമ്പനിയുടെ ഓയില്‍ റിഫൈനറിയിലുണ്ടായ പൊട്ടിത്തെറിയിൽ 11 പേർക്കാണ് പരിക്കേറ്റത്. പ്രദേശിക സമയം വ്യാഴാഴ്ച രാവിലെ പത്തോടെ ക്രൂഡ് ഓയില്‍ സൂക്ഷിച്ചിരുന്ന ചെറിയ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ശേഷം കമ്പനിയുടെ പുകക്കുഴലില്‍നിന്നു കറുത്ത പുക ഉയര്‍ന്നതു പ്രദേശവാസികളെ പരിഭ്രാന്തരാക്കി. ഉടൻ തന്നെ അഗ്നിശമന സേനാ യൂണിറ്റുകളെത്തി തീ അണച്ചു. സമീപമുള്ള സ്കൂളുകളും ആശുപത്രികളും അധികൃതര്‍ ഒഴിപ്പിച്ചു.റിഫൈനറിക്ക് അടുത്തുള്ള റോഡുകളിലൂടെ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദേശം നൽകി.
also read ;പാകിസ്ഥാന് വേണ്ടി ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യുന്ന കാശ്മീര്‍ ഹാക്കര്‍മാർ പിടിയിൽ
Post Your Comments