![](/wp-content/uploads/2018/04/hacking.png)
ചണ്ഡീഗഡ്: പാകിസ്ഥാന് വേണ്ടി ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യുന്ന കാശ്മീര്‍ ഹാക്കര്‍മാർ അറസ്റ്റിൽ. പഞ്ചാബില്‍ നിന്ന് ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗമാണ് ഇവരെ പിടികൂടിയത്. ബി.ടെക് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയും കാശ്മീര്‍ ബാരമുല്ല സ്വദേശിയായ ഷാഹിദ് മല്ല, ബി.സി.എ വിദ്യാര്‍ത്ഥിയും അനന്ത്നാഗ് സ്വദേശിയുമായ ഹുസൈന് ടെലി എന്നിവരാണ് അറസ്റ്റിലായത്. ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, സിം കാര്‍ഡുകള്‍ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
Read Also: സിവില്‍ സര്‍വീസ് ഫലങ്ങള്‍ പ്രഖ്യാപിച്ചു : രമേശ് ചെന്നിത്തലയുടെ മകന് റാങ്ക് പട്ടികയില്‍
‘ടീം ഹാക്കേഴ്സ് തേര്‍ഡ് ഐ’ എന്ന പേരില്‍ അറിയപ്പെടുന്ന ഇവരെ പഞ്ചാബിലെ രജ്പുരയിലെ വാടക വീട്ടില്‍ നിന്നാണ് പിടികൂടിയത്. ഏകദേശം 500ഓളം ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ഇവര്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്നും ഇവര്‍ക്ക് പാകിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരവധി ഹാക്കര്‍മാരുമായി ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments