തിരുവനന്തപുരം: കോവളത്തുനിന്നും കാണാതായ വിദേശ വനിത ലിഗയുടെ മരണം കൊലപാതകമാണോ സ്വാഭാവിക മരണമാണോ എന്ന് ഇന്നറിയാം. ലിഗയുടെ ഫോറന്‍സിക്ക് പരിശോധന ഫലം ഇന്ന് പുറത്ത് വരും. ആദ്യം സ്വാഭാവിക മരണമാണ് ലിഗയുടേത് എന്നുപറഞ്ഞ പോലീസ് പിന്നീട് അത് കൊലപാതകമാണെന്ന് സ്ഥിതീകരിച്ചിരുന്നു. ഫോറന്‍സിക്ക് പരിശോധന ഫലം പുറത്തുവന്നാല്‍ ഇപ്പോഴുള്ള സംശയങ്ങളും ഊഹാപോഹങ്ങളും അവസാനിക്കുമെന്ന് പ്രതീക്ഷയിലാണ് പോലീസ്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയില്‍ എടുത്ത 4 പേരില്‍ 3 പേരെ ഇന്നലെ വൈകീട്ടോടെ വിട്ടയച്ചിരുന്നു. ഇപ്പോള്‍ കൊലപാതകം എന്ന നിലയില്‍ തന്നെയാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. വാഴമുട്ടത്തെ കണ്ടല്‍ക്കാടുകളില്‍ പോലീസ് സംഘം ഇന്നും പരിശോധന നടത്തും.
പോലീസിന്റെ പരിശോധന ശക്തമായതോടെ കോവളത്തെ ലഹരി മാഫിയ സംഘങ്ങളില്‍ പലരും ഒളിവിലാണ്. മുഴുവന്‍ ടൂറിസ്റ്റ് ഗൈഡുകളോടും ലൈസന്‍സ് ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം എത്തുന്ന മുഴുവന്‍ വിദേശ അതിഥികളെ സംബന്ധിച്ച് അതാത് ദിവസം തന്നെ സ്റ്റേഷനില്‍ വിവരം നല്‍കണമെന്ന് റിസോര്‍ട്ടുകള്‍ക്കും ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ക്കും പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പോലീസ് ലിഗയുടെ മൃതദേഹം കണ്ടെത്തുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ കണ്ടല്‍ക്കാടിനടുത്തുള്ള പ്രദേശവാസികള്‍ മൃതദേഹം കണ്ടിരുന്നുവെന്ന് പോലീസിന് അറിവ് ലഭിച്ചിരുന്നു. എന്നാല്‍ അതിനെ കുറിച്ച് ഇതുവരെയും വ്യക്തമായി അറിയാന്‍ സാധിച്ചിട്ടില്ല.
Post Your Comments