തിരുവനന്തപുരം: വിദേശ വനിത ലിഗ കൊല്ലപ്പെട്ട വിഷയത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഇവര്‍ കൊലചെയ്യപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചു. മാത്രമല്ല കഴുത്ത് ഞെരിച്ചാകും ലിഗയെ പ്രതികള്‍ കൊലപ്പെടുത്തിയിരിക്കുകയെന്നും പോലീസ് പറയുന്നു. പോലീസ് സര്‍ജന്മാരുടെ പ്രാഥമിക നിഗമനം ഇതാണെന്നും കമ്മീഷണര്‍ പി പ്രകാശ് പറഞ്ഞു.
എന്നാല്‍ ലിഗ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പോലീസിന് കൈമാറും. അതേസമയം, ലിഗയുടെ മൃതദേഹം കണ്ട വാഴമുറ്റത്ത് നിന്നും മുടിയിഴകള്‍ കിട്ടി. എന്നാല്‍ ഇവ ലിഗയുടേത് അല്ലെന്നാണ് സൂചന.
also read:ലിഗയുടെ മരണം മാനഭംഗശ്രമത്തിനിടെ? പുറത്തുവരുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
ലഭിച്ച മുടിയിഴകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വാഴമുട്ടത്തെ രണ്ടു ഫൈബര്‍ ബോട്ടുകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇതില്‍ ഒരു അനധികൃത ടൂറിസ്റ്റ് ഗൈഡും ലൈംഗിക തൊഴിലാളിയുമാണ് കൂടുതല്‍ സംശയിക്കപ്പെടുന്നത്. സ്ഥലത്തെ മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ശ്വാസം മുട്ടിയാകാം മരണം സംഭവിച്ചതെന്ന വിവരമാണ് ലിഗയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ നല്‍കിയത്. മൃതദേഹം കണ്ട തുരുത്തിലേക്ക് ലിഗയെ കൂട്ടിക്കൊണ്ടുവന്നത് നാലംഗം സംഘമാണെന്ന് ഇവരെ ഇവിടേക്ക് എത്തിച്ച തോണിക്കാരന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
Post Your Comments