Latest NewsKeralaNews

വിദേശവനിതയുടെ കൊലപാതകം: പോലീസ് അന്വേഷണം വഴിത്തിരിവിലേക്ക്

തിരുവനന്തപുരം : വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വഴിത്തിരിവിലേക്ക്. കൊല്ലപ്പെട്ട വിദേശ വനിതയ്ക്ക് മയക്കുമരുന്ന് എത്തിച്ചതിന്റെ ഉറവിടം തേടിയ പോലീസ് കൂടുതൽ പേരുടെ മൊഴിയെടുത്തു. പ്രതികളായ ഉമേഷ്, ഉദയൻ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കേസുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്.

ചോദ്യം ചെയ്ത എല്ലാവരും സമീപവാസികളാണ്. മൂന്നു ദിവസമായി നടക്കുന്ന ചോദ്യം ചെയ്യലിനോടു പ്രതികൾ സഹകരിക്കുന്നില്ലെന്നാണു സൂചന. തെളിവെടുപ്പിനായി ഇന്നലെ പനത്തുറയിൽ ഇരുവരെയും എത്തിക്കുമെന്നു സൂചനയുണ്ടായിരുന്നു. മാനഭംഗത്തിനു ശേഷം എറിഞ്ഞുകളഞ്ഞ ചെരിപ്പും അടിവസ്ത്രവും സ്ഥലത്തെത്തിച്ചാൽ പൊലീസിനു കാണിച്ചുകൊടുക്കാമെന്നു പ്രതികൾ സമ്മതിച്ചിട്ടുണ്ടെന്നു കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുണ്ടായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button