തിരുവനന്തപുരം: വിദേശ വനിത കോവളത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ കൂട്ടാളികളിലേക്കും അന്വേഷണം നീട്ടിയിരിക്കുകയാണ്. പ്രതികളില്‍ നിന്നും കഞ്ചാവ് കച്ചവടക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
പ്രതികളായ തിരുവല്ലം വെള്ളാര്‍ വടക്കേ കൂനംതുരുത്ത് വീട്ടില്‍ ഉമേഷ് (28) കൂനംതുരുത്തി വീട്ടില്‍ ഉദയകുമാര്‍ (24) എന്നിവരെ കഴിഞ്ഞദിവസം നെയ്യാറ്റിന്‍കര കോടതിയില്‍ നിന്നും തെളിവെടുപ്പിനു വേണ്ടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. പ്രതികള്‍ കുറ്റംസമ്മതിച്ചതിനാല്‍ മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാട്ടില്‍ മാത്രമേ തെളിവെടുപ്പ് നടത്തേണ്ടതുള്ളൂ.
പോലീസിന് ലഭിച്ച വിവരം അനുസരിച്ച് കോവളത്തെ പ്രധാന കഞ്ചാവ് കടത്തുകാരും വിപണനക്കാരുംമുങ്ങിയിരിക്കുകയാണ്. കോവളം പൊലീസും ക്രൈം മാപ്പിങ് ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. പ്രതികളുടെ കൂട്ടാളികളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments