KeralaLatest NewsNews

ലിഗയുടെ മരണം മാനഭംഗശ്രമത്തിനിടെ? പുറത്തുവരുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത ലിഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിയുന്നു. തിരുവനന്തപുരം പൂനം തുരുത്തില്‍ നിന്നും തലയും കാല്‍പ്പാദവും അറ്റുപോയ നിലയിലാ യിരുന്നു ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം ലിഗയുടേത് സ്വാഭാവിക മരണമാണെന്ന് പോലീസ് ആവര്‍ത്തിച്ചു പറഞ്ഞങ്കെിലും സംഭവത്തില്‍ കൂടുല്‍ തെളിവുകള്‍ ലഭിച്ചതോടെ മരണം കൊലപാതക മാണെന്ന് നിഗമനത്തില്‍ പോലീസും എത്തിച്ചേരുകയായിരുന്നു.

Image result for liga murder

ആരും അധികം പ്രവേശിക്കാത്ത ഒരു കണ്ടല്‍ക്കാട്ടിലായിരുന്നു ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തോടൊപ്പം ലിഗയുടേതല്ലാത്ത ഒരു ഓവര്‍ക്കോട്ടും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഭവം കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചു പറയുന്നത്. ഓവര്‍ക്കോട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് കോവളം ബീച്ചില്‍ യോഗ പഠിപ്പിക്കുന്ന ഒരാളെ ചോദ്യം ചെയ്തിരുന്നു. കൂടാതെ അവിടെയുള്ള അനധികൃത ഗൈഡുകളെയും ചോദ്യം ചെയതിരുന്നു.

Related image

അതിനിടെ കണ്ടല്‍ക്കാടുകള്‍ക്കുള്ളിലേക്ക് ലിഗ പോയത് ഒരു യുവാവിനൊപ്പമാണ് എന്ന സൂചന പോലീസിന് ലഭിച്ചതിനെ തുടര്‍ന്ന് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയും ഫോറെന്‍സിക് വിദഗ്ദ്ധരുടെ അഭിപ്രായപ്രകാരവും ലിഗ പീഡനത്തിന് ഇരയാകുന്നതിനിടെയാണ് കൊല്ലപ്പെട്ടത് എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേരുക യായിരുന്നു. പീഡനത്തിന്റെ തെളിവുകളൊന്നും പ്രാഥമിക പരിശോധനയില്‍ ലഭിച്ചിരുന്നില്ല. ഉമിനീരോ ലൈംഗിക സ്രവങ്ങളോ വെയിലും നനവും ഏല്‍ക്കാതെ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിച്ചാലേ ഇത്തരം തെളിവുകള്‍ വീണ്ടെടുക്കാനാവൂ.

Image result for liga murder

മഴയും വെയിലുമേറ്റാണ് ലിഗയുടെ മൃതദേഹം കണ്ടല്‍ക്കാട്ടില്‍ കിടന്നത്. മൃതദേഹത്തിന്റെ അടിഭാഗം ചെളിവെള്ളത്തില്‍ മുങ്ങിയിരുന്നു. ലിഗയുടെ വസ്ത്രങ്ങള്‍ ഫോറന്‍സിക് ലാബില്‍ പരിശോധിക്കുകയാണ്. ഉണങ്ങിയ സ്രവങ്ങള്‍ വീണ്ടെടുക്കാവുന്ന പരിശോധനകള്‍ നടത്തുന്നുണ്ട്. ലൈംഗിക പീഡനത്തിന്റെ തെളിവുകള്‍ കണ്ടെത്താന്‍ ആന്തരിക അവയവങ്ങള്‍ കെമിക്കല്‍ ലാബിലും പരിശോധിക്കുന്നുണ്ട്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് വിദഗ്ദ്ധരുടെ കണ്ടെത്തലുകളനുസരിച്ച് ലിഗയുടെ കഴുത്തിലെ സൂക്ഷ്മ ഞരമ്പുകളില്‍ ക്ഷതമുണ്ട്. കൂടാതെ രക്തം കട്ടപിടിച്ചിട്ടുണ്ട്, കഴുത്തില്‍ ശക്തമായി അമര്‍ത്തിപ്പിടിച്ചാലേ ഇങ്ങനെയുണ്ടാവൂ.

Image result for liga murder

ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ കോവളം സ്വദേശിയും ബീച്ചിലെ പുരുഷ ലൈംഗിക ത്തൊഴിലാളിയുമായ 40കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ നല്‍കിയ ലഹരി സിഗരറ്റ് വലിച്ച് ഉന്മത്തയായ ലിഗയെ കണ്ടല്‍കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ചെറുത്തു നിന്ന ലിഗ മല്‍പ്പിടിത്തത്തില്‍ കൊല്ലപ്പെ ട്ടെന്നുമാണ് പോലീസിന്റെ നിഗമനം. ബീച്ചില്‍ ഇയാളുമായി ലിഗ സംസാരിച്ചു നില്‍ക്കുന്നത് കണ്ടതായി ചില യുവാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

Image result for liga murder

ഇയാള്‍ കുറ്റസമ്മതം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. തിരുവല്ലം, കോവളം സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ് പോലീസ് കസ്റ്റഡിയിലായ ലൈംഗിക തൊഴിലാളി. മാര്‍ച്ച് 14ന് ഓട്ടോറിക്ഷയില്‍ ഗ്രോവ് ബീച്ചില്‍ വന്നിറങ്ങിയ ലിഗ, കടപ്പുറത്ത് തന്നെ കണ്ടിരുന്നെന്നും സിഗരറ്റ് ചോദിച്ചപ്പോള്‍ കൊടു ത്തെന്നും അത് പുകച്ച് അവര്‍ ബീച്ചിലൂടെ നടന്നു പോയെന്നുമാണ് ഇയാളുടെ മൊഴി. എങ്ങോട്ടാണ് പോയതെന്ന് താന്‍ ശ്രദ്ധിച്ചില്ല. 36 ദിവസത്തിനുശേഷം മൃതദേഹം കണ്ടെത്തിയ വാര്‍ത്ത കേട്ടാണ് മരിച്ചത് ലിഗയാണെന്ന് മനസിലായതെന്നും ഇയാള്‍ മൊഴി നല്‍കി. പൊലീസ് ഇത് മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇയാള്‍ മുന്‍പ് ചില ഹോട്ടലുകളിലും ബീച്ചുകളിലും വിദേശികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ ചെന്തിലാക്കര കണ്ടല്‍ക്കാട്ടില്‍ പുരുഷലൈംഗിക തൊഴിലാളികള്‍ സ്ഥിരമായി എത്താറുണ്ടെന്നും ഇയാളെ അവിടെ കണ്ടിട്ടുണ്ടെന്നും മൊഴികളുണ്ട്.

Image result for liga murder

അതിനിടയില്‍ ലിഗ കണ്ടല്‍ക്കാടുകളിലേക്ക് എത്തിയ വള്ളം പൊലീസ് കണ്ടെത്തിയിരുന്നു. കണ്ടെത്തിയ വള്ളത്തിലെ വിരലടയാളം വിദഗ്ധര്‍ ശേഖരിച്ചു വരികയാണ്. അതേസമയം ലിഗയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോറിക്ഷാ ഡ്രൈവര്‍ ഷാജി രംഗത്തെത്തിയിരുന്നു. മൃതദേഹ ത്തിലുള്ള വസ്ത്രമായിരുന്നില്ല കാണാതാകുമ്പോള്‍ ലിഗ ധരിച്ചിരുന്നതെന്ന് ഷാജി പറഞ്ഞു. അരുവിക്കര കോണത്തെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയി ലിരിക്കെയാണ് ലിഗയെ കാണാതാകുന്നത്. മാര്‍ച്ച് 14ന് ഷാജിയുടെ ഓട്ടോയിലാണ് കോവളത്തേക്ക് ലിഗ പോയത്. ലിഗയുടെ സ്വഭാവത്തില്‍ അസ്വാഭാവിക യൊന്നുമുണ്ടായില്ലെന്നും യാത്രക്കിടെ പുകവലി ച്ചിരുന്നതായും മൃതദേഹത്തിലുണ്ടായിരുന്ന ജാക്കറ്റ് അന്നുണ്ടായിരുന്നില്ലെന്നും ഷാജി മൊഴി നല്‍കി യിരുന്നു. ലിഗയുടെ മരണത്തില്‍ പോലീസ് തീവ്രമായ അന്വേഷണമാണ് ഇപ്പോള്‍ നടത്തിവരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button