Latest NewsNewsInternational

ലൈംഗികത്തൊഴിലാളികള്‍ക്കും കുടിയേറ്റ വിസ നൽകും

ലൈംഗികത്തൊഴിലാളികള്‍ക്ക് കുടിയേറ്റ വിസ ഒരുക്കി ന്യൂസിലാന്റ്.വിസ അപേക്ഷയിൽ തൊഴിൽ രേഖപ്പെടുത്തേണ്ട കോളത്തിൽ ലൈംഗികവൃത്തിയെന്ന് എഴുതാം. ഇമിഗ്രേഷൻ വെബ്‌സൈറ്റിലാണ് പുതിയ തീരുമാനം അറിയിച്ചത്.

ഓസ്ട്രേലിയന്‍ ആന്‍ഡ് ന്യൂസിലാന്റ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപ്പേഷന്‍ (ആന്‍സ്‌കോ) അനുശാസിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് മാത്രമേ ഈ വിഭാഗത്തില്‍ അപേക്ഷിക്കാനാവൂ. സ്‌കില്‍ ലെവല്‍ 5 വേണമെന്നാണ് ആന്‍സ്‌കോയുടെ വ്യവസ്ഥ. മണിക്കൂറില്‍ ലഭിക്കുന്ന പ്രതിഫലം, ആഴ്ച്ചയില്‍ ലഭിക്കുന്ന പ്രതിഫലം എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് ആന്‍സ്‌കോ യോഗ്യത നിശ്ചയിക്കുക.

തൊഴില്‍മേഖലയിൽ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണമെന്ന വ്യവസ്ഥയുണ്ട്. ഈ തൊഴില്‍ സ്വീകരിക്കുന്നവര്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിര്‍ബന്ധമായും വേണമെന്നും ആന്‍സ്‌കോയുടെ നിര്‍ദേശമുണ്ട്. ലൈംഗിക തൊഴിലിനെ വിദഗ്ധ തൊഴില്‍ വിഭാഗത്തിലുള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തൊഴിലാളി ക്ഷേമമുള്ള തൊഴില്‍മേഖലയല്ല ഇതെന്നും ന്യൂസിലന്റ് അസോസിയേഷന്‍ ഓഫ് മൈഗ്രേഷന്‍ ആന്റ് ഇന്‍വെസ്റ്റ്മെന്റ് വക്താവ് പീറ്റര്‍ മോസസ് പറഞ്ഞു.

Read also: സൗഹൃദകൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി ഷി ചിൻപിങും മോദിയും

ലൈംഗികവൃത്തി തൊഴിലാക്കി റെസിഡന്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ പ്രയാസമായിരിക്കും. ആന്‍സ്‌കോയുടെ പരിഷ്‌കരിച്ച നയങ്ങളുടെ ഭാഗമായാണ് വിസ അപേക്ഷയിലെ മാറ്റങ്ങളെന്നും അദ്ദേഹം പറഞ്ഞു. 2013 ലാണ് ലൈംഗികത്തൊഴിലാളികള്‍ക്ക് നേരെയുള്ള അതിക്രമം തടയാൻ ഈ തൊഴിലിനെ നിയമപരമാക്കാൻ ന്യൂസിലാന്റ് തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button