ന്യൂഡല്‍ഹി: ഓടുന്ന തീണ്ടിയില്‍ വച്ച് യുവതിയെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിച്ചയാളെ കീഴ്‌പ്പെടുത്തിയ ആര്‍.പി.എഫ് കോണ്‍സ്റ്റബി കെ ശിവജിക്ക് റെയിൽവേയുടെ അംഗീകാരം. ശിവജിക്ക് ഒരുലക്ഷംരൂപ പാരിതോഷികവും ധീരതാ മെഡലും നല്‍കുന്നതിന് റെയില്‍വെമന്ത്രി പീയുഷ് ഗോയല്‍ അനുമതി നല്‍കി. ഓടുന്ന തീവണ്ടിയില്‍നിന്ന് ജീവന്‍ പണയംവച്ച് ചാടിയിറങ്ങുകയും അക്രമിയെ ഒറ്റയ്ക്ക് കീഴ്‌പ്പെടുത്താന്‍ ധൈര്യം കാണിക്കുകയും ചെയ്തത് ശിവജിയുടെ ആത്മാര്‍ഥതയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: ചർമ്മത്തിലെ ആരോഗ്യം നിലനിർത്താൻ നെല്ലിക്കനീര്
കഴിഞ്ഞ ഏപ്രില്‍ 23 ന് ചെന്നൈയില്‍വെച്ചാണ് ഓടുന്ന തീവണ്ടിക്കുള്ളില്‍ യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഈ സമയം ശിവജി നൈറ്റ് പട്രോള്‍ ഡ്യൂട്ടിയിലായിരുന്നു. തൊട്ടടുത്ത ബോഗിയില്‍നിന്ന് സ്ത്രീയുടെ കരച്ചില്‍കേട്ട അദ്ദേഹം തീവണ്ടി വേഗം കുറച്ചയുടന്‍ ചാടിയിറങ്ങി തൊട്ടടുത്ത ബോഗിയില്‍ കയറുകയും ആക്രമിയെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. സത്രീകളുടെ സുരക്ഷയ്ക്ക് റെയില്‍വെ നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കാനാണ് യുവതിയെ രക്ഷപെടുത്തിയ കോണ്‍സ്റ്റബിളിന് പാരിതോഷികം നല്‍കുന്നതെന്ന് റെയില്‍വെ മന്ത്രി വ്യക്തമാക്കുകയുണ്ടായി.
Post Your Comments