തിരുവനന്തപുരം : ദക്ഷിണേന്ത്യയില്‍ വരാനിരിക്കുന്നത് വന്‍ വരള്‍ച്ചയെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. മഴയും കൊടുംമഴയുമെല്ലാം കാലംതെറ്റിയും അനവസരത്തിലും പെയ്യുന്നുണ്ടെങ്കിലും ലോകം വരള്‍ച്ചയിലേയ്ക്ക് തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നതിന് മാറ്റമൊന്നുമില്ലെന്നാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 1850 ല്‍ കാലാവസ്ഥാ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ കാലം മുതല്‍ ഇന്നുവരെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ അഞ്ചു വര്‍ഷങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് 2013 മുതല്‍ 2017 വരെയുള്ള കാലയളവിലാണ്.
സൂര്യാഘാതവും അതിന് സമാനമായ അവസ്ഥാന്തരങ്ങളും മൂലം മരണപ്പെട്ടവരുടെ എണ്ണത്തിലും വന്‍ തോതിലുള്ള വര്‍ദ്ധനവാണുണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ അടുത്ത 100 വര്‍ഷത്തിനിടെ ഉഷ്ണവാതത്തിന്റെ തോത് നിലവിലെ സ്ഥിതിയില്‍ നിന്ന് 200 മടങ്ങ് വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ദക്ഷിണേന്ത്യ വാസയോഗ്യമല്ലാതായി തീരുമെന്ന റിപ്പോര്‍ട്ടും പുറത്തു വന്നു. ഐഐടി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ടുകളാണ് പുറത്തെത്തിയിരിക്കുന്നത്.
Post Your Comments