KeralaLatest NewsNews

വിവാഹം കഴിഞ്ഞ് പതിനാലാം നാള്‍ നവവധു ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവം; ഭര്‍തൃ വീട്ടുകാര്‍ പറഞ്ഞത് നുണക്കഥകള്‍, നടന്നത് ആസൂത്രിത കൊല, ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ

അന്തിക്കാട് : വിവാഹം കഴിഞ്ഞ് പതിനാലാം നാള്‍ നവവധു ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെരിങ്ങോട്ടുകര കിഴക്കുംമുറി കരുവേലി വീട്ടില്‍ അരുണിന്റെ ഭാര്യ ശ്രുതി (26) യെ ബാത്ത്‌റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്ന നിലയിരുന്നു ശവസംസ്‌ക്കാര നടപടികളും മറ്റും പൂര്‍ത്തീകരിച്ചത്. സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

കുഴഞ്ഞ് വീണ് മരിച്ചതാണെന്നാണ് കരുതിയത്. എന്നാല്‍ പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷമാണ് അസ്വാഭാവിക മരണമാണെന്നാണ് കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്. ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ശ്രുതിയുടെ ഭര്‍ത്താവ് അരുണ്‍, ഭര്‍തൃസഹോദരന്‍,  മാതാപിതാക്കള്‍ എന്നിവരെ കഴിഞ്ഞ ദിവസം ചേദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ പറയുന്നത്. പച്ചക്കളളമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ചോദ്യചെയ്യലില്‍ ഇവര്‍ ആദ്യ മൊഴിയില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു. മരണം നടന്നത് ശ്രുതിയും അരുണും കൂടി മുല്ലശ്ശേരി ഗ്രാമപഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത ദിവസം തന്നെ ഭര്‍ത്താവിന്റെ വീട്ടില്‍ കുഴഞ്ഞുവീണു ശ്രുതി മരിച്ചതെന്നായിരുന്നു ഭര്‍തൃവീട്ടുകാരുടെ മൊഴി.

എന്നാല്‍ ഇത് പൂര്‍ണ്ണമായും നിരാകരിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ്കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാല്‍ മൊഴി ഇവര്‍ ആവര്‍ത്തിക്കുന്നതിനാല്‍ ശാസ്തീയ അന്വേഷണത്തിലേക്ക് നീങ്ങാനാണ് പോലീസിന്റെ തീരുമാനം.കഴുത്തിന് ചുറ്റുമുള്ള നിര്‍ബന്ധിത ബലംമൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മാര്‍ട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ ഇത് ആസൂത്രിത കൊലപാതകമാണെന്നുറപ്പാണ്.

കഴിഞ്ഞ ജനുവരി ആറിന് രാത്രി ഒമ്പതരയോടെയാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴു വര്‍ഷത്തോളം ശ്രുതിയുമായി അരുണ്‍ പ്രണയത്തിലായിരുന്നു. പിന്നീട് മറ്റൊരു യുവതിയുമായി അരുണിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. ഇത് ഒഴിവാക്കിയാണ് വീണ്ടും അരുണും ശ്രുതിയും തമ്മില്‍ വിവാഹം നടന്നത്. മുഖത്തും തലയിലും കഴുത്തിലും മുറിവുകളുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനകളുണ്ടെന്ന് ശ്രുതിയുടെ പിതാവ് പരാതിപ്പെട്ടിരുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button