ബീജിംഗ്: ചൈന ഇതുവരെ കാണാത്ത ഏറ്റവും രൂക്ഷമായ വരള്‍ച്ചയിലൂടെയാണ് കടന്നു പോകുന്നത്. ചൈനയിലെ പ്രധാന നദികളെല്ലാം വറ്റി വരണ്ടു. ഈ സാഹചര്യത്തിലാണ് വരള്‍ച്ചയെ നേരിടാന്‍ കൃത്രിമ മഴയെ ചൈന ആശ്രയിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ നദിയായ യാങ്‌സെ നദിയില്‍ വെള്ളമെത്തിക്കാന്‍ തക്ക രീതിയിലാണ് ഇപ്പോള്‍ കൃത്രിമ മഴ പെയ്യിക്കാന്‍ ചൈന തയാറെടുക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നദിയായ യാങ്‌സെ കോടിക്കണക്കിന് ആളുകളുടെ ജലശ്രോതസ്സാണ്.
കഴിഞ്ഞ വേനല്‍ യുഎസിലും യൂറോപ്പിലുമെല്ലാം വലിയ തോതില്‍ താപനില ഉയര്‍ത്തിയിരുന്നു. ജലക്ഷാമം ഉള്‍പ്പടെയുള്ള പ്രതിസന്ധികളാണ് പല രാജ്യങ്ങളും താപതരംഗത്തെ തുടര്‍ന്ന് നേരിടുന്നത്. ഇതേ സ്ഥിതി തന്നെയാണ് ഇപ്പോള്‍ ചൈനയിലും. താപനില തുടര്‍ച്ചയായി 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തിയതോടെ ചൈനീസ് അധികൃതര്‍ റെഡ് അലര്‍ട്ട് അഥവാ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ 63 ദിവസമായി ഏതാണ്ട് ഇതേ സ്ഥിതിയിലാണ് ചൈനയിലെ വിവിധ ഭാഗങ്ങള്‍. മഴയുടെ നേരിയ സൂചന പോലും കാണാതെ വന്നതോടെയാണ് കൃത്രിമ മഴ പെയ്യിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ഇത്തവണ 45 ശതമാനം മഴ മാത്രമാണ് ചൈനയില്‍ ലഭിച്ചത്. യാങ്‌സെയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാനപ്പെട്ട രണ്ട് തടാകങ്ങളായ ഡോങ്ടിങ്, പൊയാങ് എന്നിവ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പിലാണുള്ളത്. ജലക്ഷാമത്തെ തുടര്‍ന്ന് കൃഷിയും പ്രതിസന്ധിയിലാണ്.
കൊടിയ വരള്‍ച്ചയെ തുടര്‍ന്ന് ഫാക്ടറികളും പ്രതിസന്ധിയിലാണ്. ജല ദൗര്‍ലഭ്യം ഫാക്ടറികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. കൂടാതെ ചൈനയിലെ ഊര്‍ജ്ജത്തിന്റെ വലിയൊരു പങ്ക് വരുന്നത് ജലവൈദ്യൂത പദ്ധതികളില്‍ നിന്നാണ്. ജലമൊഴുക്ക് നിലച്ചതോടെ വൈദ്യുതോല്‍പാദനം കുറഞ്ഞതും ഫാക്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ കാരണമായിട്ടുണ്ട്.
Post Your Comments