തിരുവനന്തപുരം: തീവ്രവാദത്തിനായി കേരളത്തിലേക്ക് എത്തുന്ന പണത്തിന്റെ നല്ലൊരു പങ്കും, അറേബ്യന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന കടകളിലാണ് നിക്ഷേപിക്കുന്നതെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്ത്, തുടർച്ചയായി അറേബ്യന്‍ ഭക്ഷണശാലകളിലും കുഴിമന്തിക്കടകളിലും ഉണ്ടാകുന്ന ഭക്ഷ്യ വിഷബാധ വിരൽ ചൂണ്ടുന്നത്, കേന്ദ്ര ഇന്റലിജന്‍സ് നൽകിയ റിപ്പോർട്ടിനെ തുടർന്നുള്ള ആശങ്കകളിലേക്കാണ്.
കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തില്‍ കുഴിമന്തി, ഷവര്‍മ, അല്‍ഫാം തുടങ്ങിയ അറേബ്യന്‍ വിഭവങ്ങള്‍ നല്കുന്ന ഹോട്ടലുകള്‍ കൂണുപോലെയാണ് മുളച്ചു പൊന്തുന്നത്. ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ അടുത്തിടെയായി നിരവധി ഷവര്‍മ, ആല്‍ഫാം, കുഴിമന്തി ഹോട്ടലുകളാണ് ആരംഭിച്ചിട്ടുള്ളത്.
കാര്യമായ കച്ചവടം നടക്കാത്ത സ്ഥലങ്ങളിൽ ആരംഭിക്കുന്ന ഇത്തരം അറേബ്യന്‍ ഹോട്ടലുകളുടെ ഉടമസ്ഥാവകാശം വടക്കൻ ജില്ലക്കാരായ ആളുകളുടെ പേരിലാണ്. പലപ്പോഴും ഇത്തരം സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ അനുമതി അധികൃതരിൽ നിന്നും ലഭിച്ചിട്ടുണ്ടാകുകയുമില്ല.
മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ളവരാണ് അറേബ്യന്‍ ഭക്ഷണശാലകളിലെ ജോലിക്കാരിൽ ഏറെയും. ഇത്തരം സ്ഥാപനങ്ങളുടെ ഉദ്ദേശ്യശുദ്ധി തന്നെ സംശയത്തിന്റെ നിഴലിലാക്കുന്നതാണ് സമീപകാലത്ത് കേരളത്തില്‍ നടന്നിട്ടുള്ള പല സംഭവങ്ങളും. ഇതേതുടർന്ന്, ഇത്തരം സ്ഥാപനങ്ങളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. തീവ്രവാദത്തിനായി എത്തിയിരുന്ന പണമുപയോഗിച്ച് വന്‍ തോതില്‍ ഭൂമി വാങ്ങി കൂട്ടുന്നതായിരുന്നു മുൻപുള്ള രീതി.
അടുത്തിടെ എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനായി, പാതിരാത്രി 500ലേറെ യുവാക്കളാണ് മിനിറ്റുകള്‍ക്കുള്ളില്‍ കൊച്ചി ദേശീയ പാതയില്‍ തടിച്ചു കൂടിയത്. ഇവരില്‍ പലരും കൊച്ചിയിലെ അറേബ്യന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന കടകളിലെ ജീവനക്കാരായിരുന്നു എന്നാണ് കണ്ടെത്തൽ. അറേബ്യന്‍ ഭക്ഷണശാലകള്‍ കേന്ദ്രീകരിച്ച് തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയതിനു ശേഷം, കൊച്ചിയില്‍ പോലീസ് നൈറ്റ് പട്രോളിംഗ് അടക്കം ശക്തമാക്കിയിട്ടുണ്ട്.
അറേബ്യന്‍ ഭക്ഷണങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുകളിലെ അടുക്കളകളില്‍ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരും ജോലി ചെയ്യുന്നതായാണ് അധികൃതർക്ക് വിവരം ലഭിച്ചിട്ടുള്ളത്. തീവ്രവാദത്തിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രം പുറത്തുവിട്ടിരുന്നു. കേരളത്തില്‍, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ കൂടുതല്‍ ഓഫീസുകള്‍ തുറക്കുന്നുവെന്ന വാര്‍ത്തയും ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്.
ദിവസവും വെറും വയറ്റിൽ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിക്കൂ : ഗുണങ്ങൾ നിരവധി
ഈരാറ്റുപേട്ട, പെരുമ്പാവൂര്‍, പത്തനംതിട്ട, കരുനാഗപ്പള്ളി, കൊടുവള്ളി, മണ്ണഞ്ചേരി എന്നിവിടങ്ങളിലാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ ഓഫീസുകള്‍ തുറക്കുന്നതിന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രത്യേക നിര്‍ദ്ദേശം നൽകിയിട്ടുള്ളത്.
Post Your Comments