KeralaLatest NewsNews

നൊന്തു പ്രസവിച്ച മക്കളെ കൊന്നു, പിന്നീട് ആത്മഹത്യ ശ്രമം; ഒടുവില്‍ സൗമ്യ പിടിയിലായതിങ്ങനെ

തലശ്ശേരി: എല്ലാവരേയും ഒരുപോലെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു തലശ്ശേരി പിണറായിയിലെ ഒരു കുടുംബത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടത്. ചുരുളഴിയാത്ത രഹസ്യം പോലെ എങ്ങുമെങ്ങും എത്താതെ കിടന്നിരുന്ന കേസില്‍ നിര്‍ണായക വഴിത്തിരിവാണ് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായിരിക്കുന്നത്. രണ്ടു മക്കളടക്കം നാലു പേരായിരുന്നു ദുരൂഹസാഹചര്യത്തില്‍ ഒരു കുടുംബത്തില്‍ കൊല്ലപ്പെട്ടത്. അതിനു പിന്നില്‍ സൗമ്യ എന്ന് സ്തരീയുടെ കറുത്ത കരങ്ങളായിരുന്നു.

2012 സെപ്റ്റംബര്‍ 9 നാണ് ഒന്നരവയസ്സുകാരി കീര്‍ത്തന മരിക്കുന്നത്. ചര്‍ദ്ദിയും തുടര്‍ന്നുള്ള അവശതകളുമായിരുന്നു മരണകാരണം. 2018 ജനുവരി 21 ന് എട്ടുവയസ്സുകാരി ഐശ്വര്യ കിഷോര്‍ മരിച്ചു. രോഗകാരണം ഛര്‍ദ്ദി. 2018 മാര്‍ച്ച്‌ 7 ന് സൗമ്യയുടെ അമ്മ കമലയും മരണപ്പെട്ടു. കുട്ടികളുടേതിന് സമാന രീതിയിലായിരുന്നു ഇവരുടെയും അന്ത്യം. എന്നാല്‍ അവരുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അസ്വാഭാവികമായൊന്നും കണ്ടെത്തിയില്ല. എന്നാല്‍ ഏപ്രില്‍ 13ന് മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം അച്ഛന്‍ കുഞ്ഞിക്കണ്ണനും മരിച്ചു.

കൃത്യമായ ആസൂത്രണത്തിലൂടെയാണ് സൗമ്യ മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയത്. പിടിക്കപ്പെടില്ലെന്ന ഉറച്ച വിശ്വാസവുമുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ തിരക്കഥകള്‍ ഓരോന്നായി പൊളിഞ്ഞു. കുരുക്കില്‍ അകപ്പെടുമെന്നായപ്പോഴാണ് രക്ഷാമാര്‍ഗമായി ആത്മഹത്യാ നാടകം നടത്തിയത്. എന്നാല്‍ ഇതുകൂടിയായതോടെ യുവതി പൂര്‍ണ്ണമായും അകപ്പെട്ടു. അജ്ഞാതരോഗമാണ് മരണകാരണമെന്ന് സ്ഥാപിക്കാന്‍ സൗമ്യ തിരക്കഥകള്‍ തയ്യാറാക്കി. കിണറിലെ വെള്ളത്തില്‍ അമോണിയ ഉണ്ടെന്ന് പ്രചരിപ്പിച്ചു. സൗമ്യയിലും സമാന ശാരീരികാസ്വാസ്ഥ്യങ്ങള്‍ കണ്ടാണ് നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഈ നാടകം പൊളിഞ്ഞു.

കേസില്‍ പ്രതി സൗമ്യ വായ തുറക്കാന്‍ പോലീസ് കാത്തിരുന്നത് 11 മണിക്കൂറുകളാണ്. ഒടുവില്‍ പോലീസ് തന്ത്രത്തില്‍ വീണ് സൗമ്യ കൊലപാതകരഹസ്യം പുറത്തു പറയുകയായിരുന്നു.
കസ്റ്റഡിയില്‍ എടുത്തിട്ടും യാതൊരു കൂസലും ഇല്ലാതിരുന്ന സൗമ്യ രാവിലെ പത്തു മണി മുതല്‍ അഞ്ചു മണി വരെ പല തരത്തില്‍ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിട്ടും ഒരു വാക്കുപോലും തുറന്നു പറയാന്‍ തയ്യാറായില്ല.

യാതൊരു ഭയവുമില്ലാതെ സത്യം തുറന്നു പറയില്ലെന്ന വാശിയിലായിരുന്നു സൗമ്യ. എന്നാല്‍ ഒടുവില്‍ ഒപ്പം നിന്ന് സഹതാപം പ്രകടിപ്പിച്ചുള്ള പോലീസിന്റെ വിദഗ്ധമായ തന്ത്രത്തിനൊടുവില്‍ മൂക്കുമ കുത്തി വീഴുകയായിരുന്നു.പിന്നീട് സ്വയം ചോദിക്കുന്ന ചോദ്യങ്ങള്‍ കൃത്യമായി ഉത്തരം പറഞ്ഞു. മകളില്ലാതെയാകുന്നതല്ലേ ജീവിതത്തിന് നല്ലതെന്ന ചോദ്യത്തിന് മുന്നില്‍ പതറിപോകുകയായിരുന്നു സൗമ്യ.

ആശുപത്രിയില്‍ കൊണ്ടുപോകുമ്ബോള്‍ ചാറ്റില്‍ ഏര്‍പ്പെട്ടത് ഒപ്പമുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് സംശയത്തിനിടയാക്കി. തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും സൗമ്യയ്ക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി.

ഇതിനിടെ കമലയുടെയും കുഞ്ഞിക്കണ്ണന്റെയും ആന്തരാവയവങ്ങളുടെ രാസപരിശോധനാഫലം പുറത്തുവന്നിരുന്നു. അലൂമിനിയം ഫോസ്‌ഫൈഡിന്റെ സാന്നിധ്യം ശരീരത്തിലുണ്ടായിരുന്നതായി കണ്ടെത്തി. ഇതോടെ പൊലീസ് അന്വേഷണം സൗമ്യയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. സൗമ്യയുമായി അടുപ്പമുള്ളവരിലേക്കും അന്വേഷണം നീണ്ടു. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു.

വഴിവിട്ട ബന്ധങ്ങള്‍ക്കുള്ള തടസം നീക്കാനാണ് മൂവരെയും ഭക്ഷണത്തില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തി. ഒരിക്കലും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ മകള്‍ തന്നെ കണ്ടതാണ് അവളെ കൊലപ്പെടുത്താന്‍ കാരണമായതെന്നും പിന്നീട് മാതാപിതാക്കളെയും വിഷം നല്‍കി ഇല്ലാതാക്കുകയായിരുന്നുവെന്നും സൗമ്യ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button