പിണറായി: എനിക്ക് നിന്നെ മടുത്താല്‍ ഞാന്‍ വേറെ ആളെ നോക്കുമെന്ന് പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ തന്നോട് പല തവണ പറഞ്ഞിട്ടുള്ളതായി കാമുകന്മാരില്‍ സൗമ്യക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍ എന്ന് കരുതുന്ന യുവാവ് പൊലീസിനോട് പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തു വരുന്ന ഈ യുവാവിനെ സൗമ്യക്കൊപ്പം ഇരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാനുള്ള നീക്കവും പോലീസ് ആരംഭിച്ചു കഴിഞ്ഞു. കൊലപാതകം നടന്ന ദിവസവും അതിന് മുമ്പും പിമ്പും സൗമ്യ ഏറ്റവും കൂടുതല്‍ ഫോണില്‍ സംസാരിച്ച ഒരാളാണ് ഈ കാമുകനെന്ന് ഏതാണ്ട് ഉറപ്പ് വന്നിട്ടുണ്ട്.
അതുകൊണ്ടു തന്നെ ഇയാള്‍ക്ക് കൊലപാതകത്തെക്കുറിച്ച് അറിയാമെന്ന് പൊലീസ് കണക്കുകൂട്ടുന്നു. ഇതിനിടെ മാതാപിതാക്കളും മക്കളും മരിച്ച തനിക്ക് ധനഹസായം അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗമ്യ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ അപേക്ഷ അടുത്ത ദിവസമാണ് പരിശോധനയ്ക്കായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ കൈയിലെത്തിയിട്ടുള്ളത്. പുതിയ വിവരങ്ങള്‍ പുറത്തുവന്നതോടെ അപേക്ഷ തള്ളാനുള്ള ശിപാര്‍ശയോടെ നിവേദനം തിരിച്ചയച്ചതായിട്ടാണ് അറിയുന്നത്.
മരിച്ച മൂന്നുപേരുടേയും ഉള്ളില്‍ എലിവിഷം ചെന്നിട്ടുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മൂന്നുപേരേയും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് വിദഗ്ദ പരിശോധനയില്‍ ഈ വിഷം കണ്ടെത്താന്‍ സാധിച്ചിരുന്നില്ലേയെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. സൗമ്യയുമായി ബന്ധമുള്ള മറ്റ് രണ്ടുപേരും പൊലീസ് നിരീക്ഷണത്തിലാണ്.ഇല്ലിക്കുന്ന്, ചേരിക്കല്‍, പിണറായി സ്വദേശികളാണ് കസ്റ്റഡിയിലുള്ള മൂന്ന് പേര്‍. ഇവര്‍ക്കെതിരെ വേണ്ടത്ര തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റ് രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്.
ചോദ്യം ചെയ്യലിലുടനീളം ഈ മൂന്ന് പേരെ സംരക്ഷിച്ചുകൊണ്ടായിരുന്നു സൗമ്യയുടെ മൊഴികളെല്ലാം. ശാസ്ത്രീയമായ തെളിവുകള്‍ തന്നെയാണ് ഇവരുടെ കാര്യത്തിലും പൊലീസ് ലക്ഷ്യമിടുന്നത്. സൗമ്യയുമായി ബന്ധമുണ്ടെന്ന സംശയിക്കുന്ന തലശേരി, ഇരിട്ടി സ്വദേശികളായ നിരവധി പേരുടെ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. അതേസമയം സൗമ്യയ്ക്ക് പെണ്‍വാണിഭ മാഫിയയുമായി ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിച്ചു വരികയാണ്. തലശ്ശേരിയില്‍ വെച്ച് ഇരിട്ടി സ്വദേശിയായ ആലിസ് എന്ന സ്ത്രീ സൗമ്യയുടെ ജീവിതം മാറ്റിമറിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ ബോധ്യമായ കാര്യം.
Post Your Comments