അയല്‍ക്കാരിയും മുന്‍ കാമുകിയുമായിരുന്ന യുവതിയോട് യുവാവ് ചെയ്ത ക്രൂരതാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. 27 കാരിയായ കിസ്റ്റന്‍ അഷ്ബിയുടെ ദേഹത്തു കൂടി പെട്രോള്‍ ഒഴിച്ച ശേഷം റെയ്മണ്ട് ബൊവന്‍ തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
ആക്രമണത്തെ തുടര്‍ന്ന് യുവതിയുടെ ചെവികളും വിരലുകളും നഷ്ടമായി. മുഖത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കിസ്റ്റന്റെ ചികിത്സയ്ക്കായി പരസഹായം തേടാന്‍ ഒരുങ്ങുകയാണ് മാതാപിതാക്കള്‍. എട്ട് വയസുള്ള ഒരു കുഞ്ഞും കിസ്റ്റനുണ്ട്.
സംഭവത്തില്‍ പ്രതിയായ ബൊവനെ 19 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. വധശ്രമത്തിനാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. മുഖവും ശരീരവും പൂര്‍വ സ്ഥിതിയില്‍ എത്തിക്കാനായാണ് 80 ശസ്ത്രക്രിയകള്‍ നടത്തുന്നത്. ഇതിനായി പണംകണ്ടെത്താനുള്ള ഓട്ടത്തിലാണ് യുവതിയുടെ മാതാപിതാക്കള്‍.
ബൊവനും കിസ്റ്റിയുമായി നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാല്‍ നാളുകള്‍ക്ക് മുമ്പ് ഇരുവരും തെറ്റിപ്പിരിഞ്ഞിരുന്നു. തുടര്‍ന്ന് വൈരാഗ്യത്തോടെയാണ് ബൊവന്‍ പെരുമാറിയിരുന്നത്. ഇത്തരത്തില്‍ ഒരു ദിവസമാണ് ഇയാള്‍ പെട്രോള്‍ ഒഴിച്ച് കിസ്റ്റയെ തീകൊളുത്തിയതെന്ന് പോലീസ് പറയുന്നു.
Post Your Comments