പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് കമ്പനിക്ക് തീപിടിച്ചു. കമ്പനിയുടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന ഷെഡ്ഡിനാണ് തീപിടിച്ചത്. അല്പം സമയം മുമ്പാണ് തീപിടുത്തം ഉണ്ടായത്. നാല് അഗ്നിശമനസേനാ യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഈസ്റ്റ് ഒക്കല്‍ ആന്റോ പുരത്ത് അങ്കമാലി മാമ്പ്ര സ്വദേശി അന്‍വറിന്റെ നേതൃത്വത്തിലുള്ള കമ്പനിക്കാണ് തീപിടിച്ചത്.
അതേസമയം നിരവധി പ്ലൈവുഡ് ഫാക്ടറികളുള്ള പ്രദേശത്ത് തീ പടര്‍ന്നു പിടിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. കൂടാതെ അപകടത്തില്‍ ഇതുവരെ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്ലാസ്റ്റിക് വേസ്റ്റുകളും ടിന്നുകളും ചാക്കുകളും സൂക്ഷിച്ചിരുന്ന ഷെഡ്ഡിനാണ് തീപിടിച്ചത്. അതേസമയം പ്ലാസ്റ്റിക് വേസ്റ്റുകള്‍ തീയിടുന്നതിനിടെ ഷെഡ്ഡില്‍ നിന്നും തീ പടര്‍ന്നു പിടിച്ചതാണെന്നും സൂചനയുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
Post Your Comments