പനാജി: സെലിബ്രിറ്റി ഷെഫ് സാറ ടോഡിന്റെ നിയന്ത്രണത്തില്‍ ഗോവയില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റില്‍ അഗ്നിബാധ. ദക്ഷിണ ഗോവയിലെ വെഗേറ്റര് ബീച്ചിലുള്ള അന്റാറസ് എന്ന ഭക്ഷണശാലയിലാണു തീപിടിത്തമുണ്ടായത്. ബുധനാഴ്ച വൈകിട്ട് നാലരയോടെ ആരംഭിച്ച തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും ഭക്ഷണശാല ഏറെക്കുറെ പൂര്‍ണമായി കത്തിനശിച്ചു. അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ ഒരു മണിക്കൂറിലേറെ പണിപ്പെട്ടാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യകതമല്ല. ഡല്‍ഹിയില്‍നിന്നുള്ള വ്യവസായിയാണ് റെസ്റ്റോറന്റിന്റെ ഉടമയെങ്കിലും സാറ ടോഡാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. മാസ്റ്റര്‍ഷെഫ് ഓസ്ട്രേലിയ എന്ന ടിവി പരിപാടിയിലൂടെയാണ് സാറ പ്രശസ്തയാകുന്നത്.
Post Your Comments