ലക്നൗ: എട്ടു വയസുകാരിയെ സ്വന്തം അച്ഛന്‍ പെണ്‍വാണിഭ സംഘത്തിന് വിറ്റത് 3 ലക്ഷം രൂപയ്ക്ക്. നീണ്ട എട്ടു വര്‍ഷക്കാലം പെണ്‍കുട്ടി ഏറ്റുവാങ്ങിയത് കൊടും പീഡനം. തുടർന്ന് 16-ാം വയസില്‍ പെൺകുട്ടി നാലുകുട്ടികളുടെ അമ്മയായി. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം നാലു മക്കളുമായി നാട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി വീട്ടില്‍ എത്തിയതോടെയാണ് ഞെട്ടിക്കുന്ന പീഡന കഥകൾ പുറത്തറിഞ്ഞത്.
ALSO READ:ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
2010 ലാണ് സംഭവങ്ങളുടെ തുടക്കം. ലോറി ഡ്രൈവറായിരുന്ന പിതാവ് അമ്മ മരിച്ചതോടെ രണ്ടാമത് വിവാഹം കഴിച്ചു. തൊട്ടു പിന്നാലെ തന്നെയും രണ്ടനുജത്തിമാരേയും രാജസ്ഥാനിലെ സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് 50 വയസ്സുള്ള ഒരാള്‍ക്ക് തന്നെ മൂന്ന് ലക്ഷം രൂപയ്ക്ക പെൺകുട്ടിയെ വിറ്റു. തുടര്‍ച്ചയായി ബലാത്സംഗം ചെയ്യപ്പെടുകയും നാലു തവണ പ്രസവിക്കുകയും ചെയ്തു. ഇതില്‍ രണ്ടു കുഞ്ഞുങ്ങള്‍ മരിച്ചു. പെൺകുട്ടിയുടെ അനുജത്തിമാരെയും പിതാവ് വിറ്റിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ അച്ഛന്‍, രണ്ടനമ്മ, അമ്മായി, പെണ്‍കുട്ടിയെ വാങ്ങിയയാള്‍ എന്നിവര്‍ക്കെതിരേ കേസെടുത്തു.
Post Your Comments