Latest NewsKerala

നഴ്സുമാരുടെ ശമ്പള പരിഷ്കരണം ; മാനേജ്‌മെന്റുകൾ കോടതിയിലേക്ക്

തിരുവനന്തപുരം ; നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ ഹൈക്കോടതിയിലേക്ക്. ഉത്തരവ് പ്രകാരമുള്ള ശമ്പളം നഴ്സുമാർക്ക് കൊടുക്കാൻ പറ്റില്ല. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കു മു​ഴു​വ​ൻ ഇ​ത്ത​ര​ത്തി​ൽ വേ​ത​നം ന​ൽ​കേ​ണ്ടി​വ​രു​ന്പോ​ൾ വ​ൻ സാ​ന്പ​ത്തി​ക ബാ​ധ്യ​ത സൃ​ഷ്ടി​ക്ക​പ്പെ​ടും. ഈ ​അ​വ​സ്ഥ സ​ർ​ക്കാ​രി​നെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കും. ഇ​തി​നു ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

നിലവിലെ മാനേജ്‍മെന്റ് നീക്കത്തോടെ വ​ർ​ധി​പ്പി​ച്ച വേ​ത​നം ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കു ല​ഭി​ക്കാ​ൻ ഇ​നി​യും കാ​ല​താ​മ​സം നേ​രി​ടും. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​തു​കൊ​ണ്ടു​മാ​ത്രം പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​നം എ​ന്നാ​ണ് ന​ഴ്സു​മാ​രു​ടെ വേ​ത​നം വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​ന​ത്തെ മാ​നേ​ജ്മെ​ന്‍റു​ക​ൾ വി​ശേ​ഷി​പ്പി​ച്ച​ത്.

നി​ല​വി​ൽ 8975 രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന ശ​ന്പ​ളം. ഇത് മാറ്റി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ ഏ​റ്റ​വും കു​റ​ഞ്ഞ അ​ടി​സ്ഥാ​ന ശ​ന്പ​ളം 20,000 രൂ​പ​യാ​ക്കി ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​രു​ന്നു. വേ​ത​ന വ​ർ​ധ​ന​വി​ന് 2017 ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യം ഉ​ണ്ടാ​കും. 2013ലെ ​വി​ജ്ഞാ​പ​ന​ത്തെ അ​പേ​ക്ഷി​ച്ച് 58 മു​ത​ൽ 102 വ​രെ ശ​ത​മാ​നം വേ​ത​ന​വ​ർ​ധ​നവായിരിക്കും ന​ഴ്സു​മാ​ർ​ക്ക് ലഭിക്കുക. കൂടാതെ പ​ര​മാ​വ​ധി 50 ശ​ത​മാ​നം വ​രെ അ​ധി​ക അ​ല​വ​ൻ​സും ല​ഭി​ക്കും. 2000 രൂ​പ മു​ത​ൽ 10,000 രൂ​പ വ​രെ​യാ​ണ് ബെ​ഡു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധി​ക അ​ല​വ​ൻ​സായി ല​ഭി​ക്കു​ക.

Also read ;വികലാംഗയോട് വിമാനക്കമ്പനിയുടെ ക്രൂരത, വീല്‍ ചെയറില്‍ കെട്ടിയിട്ട ശേഷം ചീത്ത വിളിച്ച് ജീവനക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button