Latest NewsKeralaNews

ഇലഞ്ഞിത്തറ മേളത്തിനിടെ മുഖ്യമന്ത്രി നടത്തിയത് ആചാര ലംഘനം : അഡ്വ.ബി ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം ഇലഞ്ഞിത്തറ മേളത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളപ്രമാണിയായ പെരുവനം കുട്ടന്‍മാരാരെ ആദരിക്കാനായ് കടന്ന് ചെന്നത് രാഷ്ട്രീയ നാടകം ആണെന്നും ഇത് ആചാര ലംഘനമാണെന്നും ബിജെപി നേതാവ് അഡ്വ. ബി ഗോപാല കൃഷ്ണൻ. ഇലഞ്ഞിത്തറ മേളം ഇത്തരം രാഷ്രീയ ഷോ നടത്താനുള്ള വേദിയല്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. വരാപ്പുഴയില്‍ പോലീസ് ചവിട്ടിക്കൊന്ന ശ്രീജിത്തിന്റെ വീട്ടില്‍ പോകാന്‍ നേരമില്ലാത്ത മുഖ്യമന്ത്രിക്ക് പൂരം കാണാനും കുടമാറ്റം കാണാനുമൊക്കെ സമയമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. തന്റെ ഫേസ്  ബുക്ക് പേജിലാണ് ഗോപാലകൃഷ്ണൻ രൂക്ഷ പ്രതികരണം നടത്തിയത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് ആചാരലംഘനം .. ഇലഞ്ഞിത്തറമേളം രാഷ്ട്രീയ ഷോ നടത്താനുള്ള സ്ഥലമല്ല .വരാപ്പുഴ പോലീസ് ചവുട്ടി കൊന്ന ശ്രീജിത്തിന്റെ വീട്ടിൽ പോകാൻ നേരമില്ല മുഖ്യമന്ത്രിക്ക് , പൂരം കാണാനും ,കുടമാറ്റം കാണാനും  വെടിക്കെട്ട് കാണാനും സമയമുണ്ട്. വിരോധമില്ല പക്ഷെ ഇലഞ്ഞിത്തറമേളം നടക്കുന്നതിനിടയിൽ പരിവാരങ്ങളുമായി വന്ന് രാഷ്ട്രീയ നാടകം നടത്തിയത് അപലപനീയം.

മേളം കാണാൻ, ‘ കേൾക്കാൻ ഒരു നിമിഷം നിന്നില്ല. പക്ഷെ മേളത്തിനിടയിൽ കയറി ആദരിക്കുവാനായി സമയം ഉണ്ടായി , ഇത് ആചാരലംഘനമാണ്. മേളം തുടങ്ങുന്നതിന്റെ മുൻപോ ശേഷമൊ ആദരിക്കാം. മേളത്തിന്റെ ഇടയിൽ മേളക്കാർക്ക് തടസ്സമുണ്ടാക്കി നടത്തിയ ചടങ്ങ് ആചാരലംഘനമാണ്. നിരീശ്വരവാദിയായ മുഖ്യമന്ത്രിക്ക് ആചാരം അറിയില്ലങ്കിലും , അത് മനസ്സിലാക്കാനുള്ള വിവേകമെങ്കിലും വേണം

shortlink

Related Articles

Post Your Comments

Related Articles


Back to top button