അംഗവൈകല്യമുള്ള യാത്രക്കാരിയോട് വിമാനക്കമ്പനി ജീവനക്കാരുടെ ക്രൂരത. ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യാനെത്തിയ മരിയ സലൈഗാസ് എന്ന യുവതിക്കാണ് ദാരുണാനുഭവം ഉണ്ടായത്. അറ്റ്ലാന്റയില്‍ നിന്നും ആംസ്റ്റര്‍ഡാമിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.
അംഗവൈകല്യമുള്ളതിനാല് വിമാനത്തിലെ സീറ്റില്‍ ഇരിക്കാന്‍ സാധിക്കില്ല അതിനാല്‍ സൗകര്യങ്ങള്‍ ഉള്ള വീല്‍ ചെയറില്‍ പോകാനായിരുന്നു പദ്ധതി. മരിയയുടെ മകന് ഇതിന് ഓര്‍ഡര്‍ നല്‍കിയിരുന്നെങ്കിലും കൃത്യ സമയത്ത് എത്തിയില്ല.
also read:എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസിനെതിരേ വിമാനക്കമ്പനി
തുടര്‍ന്ന് സാധാരണ വീല്‍ ചെയറില്‍ ഒരു മുഷിഞ്ഞ ബ്ലാങ്കറ്റ് ഉപയോഗിച്ച് വിമാന ജീവനക്കാര്‍ കെട്ടിയിടുകയായിരുന്നു. ഈ പ്രവൃത്തിയിലൂടെ തന്റെ കൈക്ക് പരുക്ക് പറ്റിയെന്നും മരിയ പറയുന്നു. മാത്രമല്ല തന്നെ ജീവനക്കാര്‍ ചീത്ത വിളിക്കുകയും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്തെന്ന് മരിയ പറയുന്നു.
ഡെല്‍റ്റ എയര്‍ലൈന്‍സ് ജീവനക്കാര്‍ ക്രൂരമായി പെരുമാറിയെന്നാണ് യുവതി ആരോപിക്കുന്നത്. അതേ സമയം വിമാനക്കമ്പനി സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി. മരിയയ്ക്ക് ഒപ്പമുണ്ടായിരുന്നയാളാണ് അവരെ വിമാനത്തില്‍ കൊണ്ടുവന്നതും സഹായിച്ചതുമെന്ന് വിമാനക്കമ്പനി ജീവനക്കാര്‍ പറഞ്ഞു.
തങ്ങളുടെ സര്‍വീസില്‍ യാത്രക്കാര്‍ തൃപ്തരാകാത്തതില് തങ്ങള്‍ക്ക് അതിയായ സങ്കടമുണ്ടെന്നും തിരികെയുള്ള യാത്രയില്‍ കുടുംബത്തിനും വേണ്ട സഹായം ഒരുക്കുമെന്നും വിമാനക്കമ്പനി പറഞ്ഞു.
Post Your Comments