ന്യൂയോര്‍ക്ക്: യാത്രാമദ്ധ്യേ യാത്രക്കാരിലൊരാള്‍ വിമാനത്തിന്റെ വാതില്‍ ബലമായി തുറക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കി.വിമാനത്തില്‍ സംഘര്‍ഷം ആയതിനെ തുടർന്നാണ് തിരിച്ചിറക്കിയത്.അമേരിക്കയിലെ സീറ്റിലില്‍ നിന്ന് ചൈനയിലേക്ക് പോയ ഡെല്‍റ്റ എയര്‍ലൈസ് വിമാനത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം.വിമാനത്തിന്റെ മുമ്പിലുള്ള വാതില്‍ തുറക്കാന്‍ ശ്രമിച്ച ഇയാൾ തടയാനെത്തിയ ജീവനക്കാരെയും മറ്റ് യാത്രക്കാരെയും മര്‍ദ്ദിച്ചു.
വിമാനത്തിലെ രണ്ട് വനിതാ ജീവനക്കാരെയാണ് ഇയാള്‍ കൈയ്യേറ്റം ചെയ്തത്. ഇയാളുടെ അതിക്രമം അതിരുവിട്ടതോടെ വിമാനജീവനക്കാരില്‍ ഒരാള്‍ വൈന്‍ ബോട്ടില്‍ കൊണ്ട് തലക്ക് അടിച്ചു വീഴ്ത്തുകയും മറ്റു യാത്രക്കാർ ഇയാളെ കീഴ്‌പ്പെടുത്തുകയുമായിരുന്നു.വിമാനത്തില്‍ 221 യാത്രക്കാരാണ് ഉണ്ടായിരുന്നത്.ഇതേത്തുടര്‍ന്ന് പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം വിമാനം സീറ്റിലിലെ റ്റക്കോമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി.ഒന്നാം ക്ലാസില്‍ യാത്ര ചെയ്ത ഫ്ളോറിഡക്കാരന്‍ ജോസഫ് ഡാനിയേല്‍ ഹ്യൂഡെക് ആണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. ഇയാള്‍ക്കെതിരെ എഫ്ബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments