വാഷിംഗ്ടണ്‍ ഡിസി: മുസ്ലിം യാത്രക്കാരെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ യുഎസിലെ ഡെല്‍റ്റ എയര്‍ലൈന്‍സിന് വന്‍ തുക പിഴ ചുമത്തി. 50,000 ഡോളറാണ് (35,66,275 രൂപ) യുഎസ് ഗതാഗത വകുപ്പ് പിഴ ചുമത്തിയത്. യാത്രക്കാരോട് കമ്ബനി വിവേചനം കാണിച്ചതായി യുഎസ് ട്രാന്‍സ്പോര്‍ട്ട് ഡിപാര്‍ട്ട്മെന്റ് കണ്ടെത്തി.
2016 ജൂലൈയില്‍ രണ്ടു സംഭവങ്ങളിലായി മൂന്നു പേരെയാണ് ഡെൽറ്റ കമ്പനിയുടെ വിമാനങ്ങളിൽ നിന്ന് ഇറക്കിവിട്ടത്. പാരീസിലെ ചാള്‍സ് ഡി ഗൗല്ലെ വിമാനത്താവളത്തില്‍ വച്ചാണ് ഒരു സംഭവം. വിമാനത്തില്‍ കയറിയ യുഎസ് പൗരത്വമുള്ള ദമ്ബതികള്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് സഹയാത്രക്കാര്‍ ആരോപിച്ചപ്പോള്‍ ക്യാപ്റ്റന്‍ മുസ്ലീം യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു. സിന്സിനിയാറ്റിയിലേക്കുപോകുകയായിരുന്ന ഫൈസല്‍, നാസിയ അലി എന്നിവരെയാണ് ഇറക്കിവിട്ടത്.
Post Your Comments