
പൊലീസിന്‍റെ സ്പീഡ് ക്യാമറയെ നോക്കി അശ്ലീല ആംഗ്യം കാണിച്ച ഡ്രൈവർക്ക് സംഭവിച്ചത് ഇങ്ങനെ. ഓടിക്കൊണ്ടിരുന്ന വാഹനത്തിലിരുന്ന് അശ്ലീല ആംഗ്യം കാണിച്ച ഡ്രൈവർക്ക് തടവുശിക്ഷ ലഭിച്ചു. സംഭവം നടന്നത് ഇംഗ്ലണ്ടിലെ നോർത്ത് യോർക്ക് ഷെയറിലാണ്. കോടതി ഇയാളെ എട്ടുമാസം തടവിനാണ് ശിക്ഷിച്ചത്. കൂടാതെ ഒരു വർഷത്തേക്ക് ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കിയിട്ടുണ്ട്.
ടിമോത്തി ഹിൽ എന്ന 67 കാരനാണ് പിടിയിലായത്. ഇംഗ്ലണ്ടിലെ ഒരു കമ്പനി ഡയറക്ടറായ ഇയാള്‍ തന്‍റെ റേഞ്ച് റോവറിലിരുന്ന് മൂന്നു തവണയാണ് അശ്ലീല ആംഗ്യകാണിച്ചത്. പൊലീസ് ഈ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.
ഇയാല്‍ പൊലീസിനെ കബളിപ്പിക്കാനായി ലേസർ ക്യാമറയും വാഹനത്തില്‍ ഘടിപ്പിച്ചുവെന്നും പൊലീസ് ആരോപിക്കുന്നു. വാഹനത്തിൽ ലേസർ ജാമറുണ്ടെന്നു മനസിലാക്കിയ പൊലീസ് പരിശോധനയ്ക്ക് സമീപിക്കുകയുയിരുന്നു. എന്നാൽ ഇയാൾ ജാമർ ഇയാള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞതായും പൊലീസ് വ്യക്തമാക്കി.
Post Your Comments