Latest NewsIndiaNewsSports

ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ സ്ഥാനം ഒഴിഞ്ഞ് ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐ.പി.എല്‍) പ്രമുഖ ടീമായ ഡല്‍ഹി ഡയര്‍ ഡെവിള്‍സിന്റെ ക്യാപ്ടന്‍ സ്ഥാനത്തു നിന്നും ഗൗതം ഗംഭീര്‍ രാജിവച്ചു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് രാജി. പുതിയ ക്യാപ്ടന്‍ ശ്രേയസ് അയ്യരാണ്.

രാജിക്കാര്യം ഡല്‍ഹിയിലെ ഫിറോസ് ഖാന്‍ കോട്ട്‌ലയില്‍ നടന്ന പത്ര സമ്മേളനത്തില്‍ ഗംഭീര്‍ തന്നെയാണ് അറിയിച്ചത്. ടീമിനായി ക്യാപ്ടന്‍ എന്ന നിലയില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. തനിക്കാണ് ടീമിന്റെ ഇന്നത്തെ അവസ്ഥയുടെ പൂര്‍ണ ഉത്തരവാദിത്വം. ഇതു തന്നെയാണ് തീരുമാനമെടുക്കാനുള്ള നല്ല സമയമെന്ന് ഗംഭീര്‍ പറഞ്ഞു.

read also: ഐ.പി.എല്‍ സൗജന്യമായി കാണാന്‍ അവസരമൊരുക്കി എയര്‍ടെല്‍

ഇതു വരെ ആറ് മത്സരങ്ങൾ നടന്നു. അതിൽ ഒന്നില്‍ മാത്രമാണ് ഡല്‍ഹിക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. രണ്ട് പോയിന്റുമായി ഈ ഐ.പി.എല്‍ സീസണില്‍ ഏറ്റവും ഒടുവിലാണ് ഡല്‍ഹി ഡയര്‍ ഡെവിള്‍സിന്റെ സ്ഥാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button