KeralaLatest NewsNews

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: എസ്ഐ ദീപക്കിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ എസ്ഐ ദീപക്കിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അതേസമയം പത്ത് ദിവസത്തെ കസ്റ്റഡി ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു.

ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് എസ്.ഐ ദീപക് കോടതിയെ അറിയിച്ചിരുന്നു. സംഭവ ദിവസം അവധിയിലായിരുന്നുവെന്നും താന്‍ സ്റ്റേഷനിലെത്തുന്നതിന് മുമ്പേ ശ്രീജിത്ത് വയറുവേദനയാണെന്ന് പറഞ്ഞുവെന്നും ദീപക് പറയുന്നു.

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എസ്ഐ ദീപക്കിന്റെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. ദീപകിന്റെ പേരില്‍ ആരോപിക്കപ്പെടുന്ന കുറ്റം വളരെ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button