Latest NewsLife StyleSpirituality

ആസ്‌ട്രോളജി പ്രകാരം ഇവയെ പരിപാലിച്ചാല്‍ സൗഭാഗ്യവും ആരോഗ്യവും ധനവും ലഭിക്കും

ശരിയായ രീതിയില്‍ പരിപാലിച്ചാല്‍ അത്ഭുതകരമായ ഫലങ്ങള്‍ നല്‍കാന്‍ കഴിവുളള വൃക്ഷങ്ങളും ചെടികളുമാണ് അരയാല്‍, വാഴ, മാവ്, തുളസി, മണിപ്ലാന്റ് എന്നിവ. ഇവയുടെ പ്രത്യേകതയും പരിചരണവിധികളും നോക്കാം.

അരയാല്‍- അരയാലിന് ജലം നല്‍കുന്നതും ആരാധിക്കുന്നതും വളരെനല്ലതാണ്. ഇലയില്‍ ശിവനും, തടിയില്‍ വിഷ്ണുവും, വേരില്‍ ബ്രഹ്മാവും വസിക്കുന്ന വടവൃക്ഷമാണ് അരയാല്‍ എന്നാണ് സങ്കല്പം. ചിന്തകളെ നിയന്ത്രിക്കാനും വിവാഹപ്രശ്‌നങ്ങളെ അകറ്റാനും കുട്ടികള്‍ ഉണ്ടാകാനും വേണ്ടി അരയാലിനെ പൂജിക്കുന്നു. കുടുംബ,ദാമ്പത്യസൗഖ്യത്തിനും അരയാല്‍പൂജ നല്ലതാണ്. മംഗല്യദോഷംമാറി വിവാഹം നടക്കാന്‍ അരയാലിനെ യഥാവിധി പൂജിക്കുന്നതിലൂടെ സാധ്യമാകുന്നു എന്നാണ് വിശ്വാസം. സാമ്പത്തികബുദ്ധിമുട്ടുകള്‍ അലട്ടുന്ന സാഹചര്യത്തില്‍ അരയാല്‍പൂജ പ്രശ്‌നപരിഹാരത്തിനും ധനംവരാനും നല്ലതാണ്. ജാതകത്തില്‍ വ്യാഴം അനുകൂലമല്ലെങ്കില്‍ അരയാല്‍ പൂജയാണ് ഉത്തമമാര്‍ഗ്ഗം. വ്യഴത്തിനെ പ്രസാദിപ്പിക്കാന്‍ അരയാലിനെ പൂജിച്ചാല്‍ മതിയെന്നാണ് ആസ്‌ട്രോളജി പറയുന്നത്. ഹവനചടങ്ങുകളില്‍, വ്യാഴദോഷപരിഹാരമായി അരയാല്‍ തടിയാണ് ഉപയോഗിക്കുനന്നത്. അരയാല്‍ പ്രകൃതിയാല്‍ വളരേണ്ടതാണ് എന്നാണ് വിശ്വാസം. വീട്ടില്‍ അരയാല്‍ വളരുന്നത് കുടുംബാംഗങ്ങളുടെ ഉയര്‍ച്ചക്ക് കാരണമാകുന്നു. എന്നാല്‍ അരയാല്‍ നട്ടുവളര്‍ത്തുന്നതും മുറിക്കുന്നതും ദൗര്‍ഭാഗ്യത്തെ സൂചിപ്പിക്കുന്നു.

വാഴ- മഹാവിഷ്ണുവിനെയാണ് വാഴ പ്രതിനിധാനം ചെയ്യുന്നത്. വ്യാഴാഴ്ചകളില്‍ വാഴച്ചെടിയെ യഥാവിധി പരിപാലിക്കുന്നത് വ്യാഴപ്രീതിക്ക് ശ്രേയസ്‌ക്കരമാണ്. വാഴയുടെ വേര് മഞ്ഞച്ചരടില്‍ കെട്ടി കഴുത്തിലണിയുന്നത് ശുഭകരമാണ്. ഹൈന്ദവവിശ്വാസപ്രകാരം മംഗളകര്‍മ്മങ്ങളില്‍ വാഴയും വാഴ യിലയും ഉപയോഗിക്കുന്നത് നല്ലതാണ്. ദൈവകാര്യങ്ങളില്‍ വാഴയിലക്കും വാഴക്കും പ്രധാന പങ്കാണുളളത്. വാഴപ്പഴം വിഷ്ണുവിന് നേദിക്കുന്നത് സാമ്പത്തികനേട്ടവും നല്ല വിവാഹജീവിതവും ഉണ്ടാകും എന്നാണ് വിശ്വാസം.

മാവ്- ദൃഷ്ടി ദോഷം മാറ്റാന്‍ വേണ്ടി വാസ്തു ശാസ്ത്രപ്രകാരം മാവില ഉപയോഗിക്കാറുണ്ട്. പതിനൊന്നുമാവിലകള്‍ വീടിന്റെ പ്രധാന വാതിലില്‍ തൂക്കിയിടുന്നത് ചീത്തശക്തികളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുകയും ഗൃഹത്തില്‍ ഐശ്വര്യം ഉണ്ടാകാനും നല്ലതാണെന്നാണ് വിശ്വാസം. മാങ്ങയും മാവിലയും ഗൃഹദോഷനിവാരണ കര്‍മ്മങ്ങളിലും ഉപയോഗിക്കുന്നു. ഫെങ്ങ്ഷൂയിപ്രകാരം വിവേകം, ഭാഗ്യം സമാധാനം എന്നിവ മാവ് നട്ടുവളര്‍ത്തുന്നതിലൂടെ ലഭിക്കുന്നു.

തുളസി- വീടിനുമുന്‍ഭാഗത്തായോ വടക്ക് കിഴക്ക് ദിശയിലായോ തുളസിച്ചെടി നട്ടുപിടിപ്പിക്കുന്നത് വാസ്തുശാസ്ത്രപ്രകാരം നല്ലഫലങ്ങള്‍നല്‍കും. മാനസികസമ്മര്‍ദ്ദം മാറി ശ്രദ്ധ ലഭിക്കാന്‍ സഹായിക്കുന്നു.

മണിപ്ലാന്റ്- ധനവും ഭാഗ്യവും കൊണ്ടുവരുന്ന ചെടിയാണ് മണിപ്ലാന്റ് എന്നാണ് വിശ്വാസം. ബന്ധങ്ങള്‍ വളര്‍ത്താനും മണിപ്ലാന്റിനുകഴിവുണ്ടെന്നാണ് പറയപ്പെടുന്നത്. സൗഹൃദങ്ങള്‍വളരാനും രോഗങ്ങളെ അകറ്റാനും മണിപ്ലാന്റ വളര്‍ത്തുന്നതിലൂടെ കഴിയുമെന്നും പറയപ്പെടുന്നു. ഹാര്‍ട്ട് ഷേപ്പിലുളള ഇതിന്റെ ഇലകള്‍ ദീര്‍ഘകാല ബന്ധങ്ങളെ സൃഷ്ടിക്കുമത്രെ. വീടിന്റെ തെക്കുകിഴക്കുഭാഗത്തായാണ് മണിപ്ലാന്റ് വെക്കേണ്ടത്. വീടിന്റെ വലതുഭാഗത്തായി മണിപ്ലാന്റ് വളര്‍ത്തുന്നത് ധന നഷ്ടം വരുത്തും. വടക്ക് കിഴക്ക് ഭാഗത്തായും നടരുത്. നെഗറ്റിവ് എനര്‍ജ്ജി ഉണ്ടാകും. കിഴക്ക് പടിഞ്ഞാറു ഭാഗത്ത് വളര്‍ത്തുന്നത് കുടുംബകലഹം ഉണ്ടാക്കും. പോസിറ്റിവ് എനര്‍ജി തരുന്ന ചെടിയാണിത്. വീടിന്റെ മൂലകളില്‍ വെക്കുന്നതിലൂടെ മാനസികസംഘര്‍ഷവും ഉത്കണ്ഠയും മാറും. അന്തരീക്ഷ വായുവിനെ ശുദ്ധികരിക്കാന്‍ ഏറ്റവും ഉത്തമമാണ് മണിപ്ലാന്റ . വീടിനുളളില്‍ നടുന്നത് വളരെ ഗുണകരമാണ്. നല്ല സൂര്യപ്രകാശം കിട്ടുന്നിടങ്ങളില്‍ നടുന്നതും ഇലകള്‍ നല്ല പച്ചയായി നല്‍ക്കുന്നതും നല്ല ഫലം നല്‍കും. തറയില്‍ സ്പര്‍ശിച്ചു വളരുന്ന തരത്തില്‍ വെക്കരുത്. മറ്റുളളവരെ കൊണ്ട് മണിപ്ലാന്റിന്റെ തണ്ട് മുറിപ്പിക്കരുത്. വീട്ടി്‌ലുളളവര്‍തന്നെ വേണം ചെടി മുറിക്കേണ്ടത്. ധനനഷ്ടം ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button