മഞ്ഞു കാലത്ത് ജലദോഷം, ചുമ, ആസ്ത്മ തുടങ്ങിയ അസുഖങ്ങൾ വർധിച്ചു വരുകയാണ്. ഇത്തരം അസുഖങ്ങളിൽ നിന്നും രക്ഷ നേടാൻ സഹായിക്കുന്ന ഒന്നാണ് തുളസി. നമ്മുടെ വീടുകളിൽ കാണുന്ന സാധാരണ ചെടി മാത്രമല്ല തുളസി, നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്.
തുളസി ഇലകളില്‍ വിറ്റാമിൻ എ, വിറ്റാമിൻ ഡി, ഇരുമ്പ്, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് ഏറെ നല്ലതാണ്.
read also: മുരിങ്ങ ഇല കഴിക്കുന്നവരാണോ നിങ്ങൾ, ഇക്കാര്യങ്ങൾ അറിയൂ
ആന്‍റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയ തുളസി വെള്ളം പതിവായി കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതുപോലെ ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയവയെ തടയാനും സഹായിക്കും. അതിനാല്‍ വെറും വയറ്റില്‍ രാവിലെ തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്.
തുളസി ഇലകളില്‍ അഡാപ്റ്റോജനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഉത്കണ്ഠയെ തടയാനും സഹായിക്കുന്നു. ജലദോഷം, ചുമ, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാനും കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്.
തുളസി വെള്ളം വായില്‍ കൊള്ളുന്നത് മോണയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും വായ് നാറ്റം കുറയ്ക്കുകയും ചെയ്യും.
Post Your Comments