KeralaLatest NewsNewsLife StyleHome & Garden

പാൽ തുറന്നു വയ്ക്കരുത്, കയ്യിലെ പണം നഷ്ടമാകുന്നത് നമ്മുടെ ചില ശീലങ്ങൾ കാരണം !!

വീടിനുള്ളില്‍ സസ്യങ്ങള്‍ വളര്‍ത്തുന്നത് ഐശ്വര്യദായകമാണ്

വരവിനെക്കാള്‍ ചിലവാണ് കൂടുതൽ പേർക്കും. കയ്യില്‍ പത്തു കാശ് വന്നാല്‍ പല ആവശ്യങ്ങളിലൂടെ ഇരട്ടി ചിലവാകുന്നുവെന്നു പറയുന്നവരാണ് നമ്മളിൽ ചിലരെങ്കിലും. എന്നാൽ, അങ്ങനെ പരാതി പറയുന്നവരുടെ ശ്രദ്ധയ്ക്ക്… നമ്മുടെ ചില ശീലങ്ങളാണ് ഐശ്വര്യം അകലാന്‍ കാരണം.

READ ALSO: വിറക് അടുപ്പില്‍ പാചകം ചെയ്യുന്നവരണോ നിങ്ങൾ? ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം

അത് മാറ്റിയെടുക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ അറിയാം,

ദിവസവും രാവിലെ പുതിയ പൂക്കള്‍ ദൈവത്തിനു സമര്‍പ്പിയ്ക്കാം. പഴയ പൂക്കള്‍ മാറ്റുക, ഇത് നെഗറ്റീവ് എനര്‍ജിയുണ്ടാക്കും.

വീട് ദിവസവും വൃത്തിയാക്കുക, അനാവശ്യമായവ നീക്കുക. ഇവ അടിഞ്ഞു കൂടിക്കിടക്കുന്നത് ലക്ഷ്മീദേവിയെ പടിയ്ക്കു പുറത്തു നിര്‍ത്തും.

പാലുള്‍പ്പെടെയുള്ള യാതൊരു പാലുല്‍പന്നങ്ങളും തുറന്നു വയ്ക്കരുത്. എപ്പോഴും അടച്ചു സൂക്ഷിയ്ക്കുക.

വീട്ടിലെ പൂജാമുറിയ്ക്കു സമീപം ചെരിപ്പുകളോ സോക്സോ സൂക്ഷിയ്ക്കരുത്. ചെരിപ്പു കഴിവതും പുറത്തു വയ്ക്കുക.

വീടിനുള്ളില്‍ സസ്യങ്ങള്‍ വളര്‍ത്തുന്നത് ഐശ്വര്യദായകമാണ്. മുള്ളുള്ള സസ്യങ്ങള്‍ വീടിനുള്ളില്‍ വയ്ക്കുകയുമരുത്.

തുളസി വീട്ടില്‍ നല്ലതു തന്നെ. എന്നാല്‍ ഇതൊരിയ്ക്കലും തെക്കുഭാഗത്തു വയ്ക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button