ന്യൂഡൽഹി : കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ചു മുൻ കേന്ദ്ര മന്ത്രിയും,സുപ്രീം കോടതി മുതിർന്ന അഭിഭാഷകനുമായ റാം ജഠ്മലാനി. രാഹുൽ ഗാന്ധി വെറും കുട്ടിയാണെന്നും,രാജ്യത്തിന്റെ ചരിത്രപരമായ കാര്യങ്ങളിൽ അഭിപ്രായം പറയാനുള്ള യോഗ്യതയില്ല, ഇനി അത്തരത്തിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തിയാലും അതൊക്കെ അവഗണിച്ചേക്കണമെന്നും റാം ജഠ്മലാനി പറഞ്ഞു.
വ്യക്തമായ കാരണങ്ങൾ ഉള്ളതുകൊണ്ടു തന്നെയാണ് ഉപരാഷ്ട്രപതി ഇംപീച്ച്മെന്റ് നീക്കത്തെ എതിർത്തതെന്ന് ഇംപീച്ച്മെന്റ് നീക്കത്തിനെ ശക്തിയായ വിമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. നിയമ വിദഗ്ദ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളിയത്. രാജ്യസഭ ചട്ടങ്ങള്‍ ലംഘിച്ചാണ് നോട്ടീസ് നല്‍കിയതെന്നും, നോട്ടിസില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും വെങ്കയ്യ നായിഡു വിശദീകരിച്ചിരുന്നു.
Post Your Comments