തൃശ്ശൂര്‍: അകലെ നിന്നു മാത്രമേ തൃശൂര്‍ പൂരത്തിനിടെയുള്ള വെടിക്കെട്ട് കാണാവു എന്ന ഉത്തരവിറക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. രാഗം തിയേറ്റര്‍ മുതല്‍ നായ്ക്കനാല്‍ വരെയുള്ള ഭാഗത്തു വച്ചാണ് വെടിക്കെട്ട് നടക്കുന്നത്. ഈ ഭാഗത്ത് ആരെയും നില്‍ക്കാന്‍ അനുവദിക്കില്ലെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. പൊലീസും ദേവസ്വം അധികൃതരും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. ഡിജിപിയുടെ ഉത്തരവനുസരിച്ചാണ് നിയന്ത്രണമെന്നും പൊലീസ് ദേവസ്വം ഭാരവാഹികളെ അറിയിച്ചു.
ഈ പ്രദേശത്തിനടുത്തുള്ള പെട്രോള്‍ പമ്പുകളിലെ ഇന്ധനം കാലിക്കാനും കുടമാറ്റത്തിന്റെ സമയത്ത് തിങ്ങി നില്‍ക്കുന്ന ജനക്കൂട്ടത്തെ കൃത്യമായി നിയന്ത്രിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. സുരക്ഷയ്ക്ക് മുന്‍ഗണന കൊടുത്തുകൊണ്ടാണ് ഡിജിപിയുടെ നിര്‍ദ്ദേശം. സാംപിള്‍ വെടിക്കെട്ടിനും ഇതേ നിയന്ത്രണമുണ്ടാകും. നിര്‍ദ്ദേശം വന്ന ശേഷം പൂരപ്രേമികളില്‍ നിന്ന് ചെറിയ തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
Post Your Comments