മുംബൈ: നീരവ് മോദിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനായി ഹോങ്കോങിലെ കോടതികളില്‍ കേസ് ഫയല്‍ ചെയ്യാനൊരുങ്ങി പഞ്ചാബ് നാഷണല്‍ ബാങ്ക്.
read also: നീരവ് മോദിയുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന് സൂചന
പഞ്ചാബ് നാഷണല്‍ ബാങ്ക് നീരവ് മോദിയുടെ ഉടമസ്ഥതയില്‍ അമേരിക്കയിലുള്ള ഫയര്‍സ്റ്റാര്‍ ഡയമണ്ട്‍സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിന് പിന്നാലെ ഹോങ്കോങ്ങിലും നടപടികള്‍ തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഹോങ്കോങിലെ ആസ്തികള്‍ പിടിച്ചെടുക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിക്കുന്നത്.
13,000 കോടിയാണ് നീരവ് മോദിയും മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് വ്യാജ കടപ്പത്രങ്ങളിലൂടെ തട്ടിയെടുത്തത്. 2011 മാര്‍ച്ച് മുതല്‍ ചില ബാങ്ക് ഉദ്ദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിവന്ന തട്ടിപ്പ് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പുറത്തറിഞ്ഞത്.
Post Your Comments