ബീജിംഗ്: വജ്ര വ്യാപാരി നീരവ് മോദിയുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന് സൂചന. ഹോങ്കോംഗിന് നീരവിനെ അറസ്റ്റു ചെയ്ത് ഇന്ത്യയ്ക്ക് കൈമാറുന്ന കാര്യത്തില്‍ സ്വന്തമായി തീരുമാനം എടുക്കാമെന്ന് ചൈന വ്യക്തമാക്കി. ഹോങ്കോംഗിലെ പ്രാദേശിക നിയമങ്ങളും ഉഭയ സമ്മതപ്രകാരമുള്ള കരാറുകളുടേയും അടിസ്ഥാനത്തില്‍ തീരുമാനം എടുക്കാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചൈന.
read also: നീരവ് മോദിയെയും മെഹുൽ ചോക്‌സിയെയും ഇന്ത്യയിൽ തിരികെ എത്തിക്കും: നിർമ്മലാ സീതാരാമൻ
ഹോങ്കോംഗ് സ്‌പെഷ്യല്‍ അഡ്മിനിസ്‌ട്രേറ്റീവ് റീജിയന്‍ (എച്ച്.കെ.എസ്.എ.ആര്‍) നീരവ് മോദിയെ അറസ്റ്റു ചെയ്യണമെന്ന് ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് നേരത്തെ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. എച്ച്.കെ.എസ്.എ.ആര്‍ ചൈനയുടെ നിയന്ത്രണത്തിലുള്ള ഭരണസംവിധാനമാണ്.
Post Your Comments