ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുവാന്‍ സുഷമ സ്വരാജ് ചൈനയിലേക്ക് പുറപ്പെട്ടു. എപ്രില്‍ 24 നാണ് എസ്‌സിഒ വിദേശമന്ത്രിമാരുടെ യോഗം. ചൈന സന്ദര്‍ശനത്തിനു ശേഷം സുഷമ സ്വരാജ് മംഗോളിയയിലേക്കു പോകും. ഷാംഗ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് സുഷമ സ്വരാജ് ചൈനയില്‍ എത്തുന്നത്.
ഏപ്രില്‍ 22നാണ് സുഷമ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയെ കാണുന്നത്. ജൂണില്‍ ചൈനാ നഗരമായ ക്വിംഗ്ദാവോയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഷാംഗ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടി നടക്കുന്നത്.
Post Your Comments