Latest NewsNewsInternational

രാജ്യത്തെ നടുക്കി വീണ്ടും പീഡനം: എട്ട്​ മാസം പ്രായമുള്ള പെണ്‍കുട്ടി പീഡിപ്പിച്ച് കൊലപ്പെടുത്തി

ഇന്‍ഡോര്‍: കത്വ ബലാല്‍സംഗത്തിന്​ പിന്നാലെ വീണ്ടും രാജ്യത്തെ നടുക്കി എട്ട്​ മാസം പ്രായമുള്ള പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ബലൂണ്‍ വില്‍പനക്കാരായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നഗരത്തിലെ രാജ്​വാഡ കോട്ടക്ക്​ സമീപത്തുള്ള തെരുവിലാണ്​ കിടന്നുറങ്ങിയിരുന്നത്​. 21കാരനായ സുനില്‍ ഭീലാണ്​ പെണ്‍കുട്ടിയെ പീഡനത്തിന്​ ശേഷം കൊലപ്പെടുത്തിയതെന്ന്​ പൊലീസ്​ അറിയിച്ചു. ഇന്‍ഡോറില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ 50 മീറ്റര്‍ അപ്പുറത്തുള്ള കടയുടെ ബേസ്​മ​െന്‍റില്‍ വെച്ചാണ്​ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്​.

കൊലയാളിയുടെ ദൃശ്യങ്ങള്‍ സമീപത്തുള്ള സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്​.പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലും തലയിലും മുറിവേറ്റിട്ടുണ്ടെന്നും ഇന്‍ഡോര്‍ ഡെപ്യൂട്ടി ഇന്‍സ്​പെക്​ടര്‍ ജനറല്‍ എച്ച്‌​.സി മിശ്ര പറഞ്ഞു. പെണ്‍കുട്ടിയുമായി പോകുന്ന പ്രതിയുടെ ദൃശ്യങ്ങള്‍ വ്യക്​തമായി സമീപത്തെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്​. വൈകാതെ തന്നെ പ്രതിയെ അറസ്​റ്റ്​ ചെയ്യുമെന്നും മിശ്ര വ്യക്​തമാക്കി. ഒരു വാണിജ്യസ്ഥാപനത്തി​​െന്‍റ ബേസ്​മ​െന്‍റില്‍ നിന്നാണ്​ പെണ്‍കുട്ടിയുടെ ജഡം കണ്ടെത്തിയത്​. രാജ്​വാഡ കോട്ടക്ക്​ സമീപത്തുള്ള തെരുവില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്നു കുട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button