പ്രണയം അത് അങ്ങനെയാണ് ചിലപ്പോഴൊക്കെ അത് മനുഷ്യരെ അത്ഭുതപ്പെടുത്തും. പ്രണയത്തിന് കണ്ണില്ല, കാതില്ല, പ്രായമില്ല എന്നൊക്കെ പലരും പറയാറുണ്ട്. ചില വാര്‍ത്തകളൊക്കെ ഇത് ശരി വയ്ക്കുന്നതുമാണ്. ഇത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. 19 കാരനായ കൗമാരക്കാരന് 72 കാരി ജീവിത സഖി ആയിരിക്കുകയാണ്.
2016ലാണ് 72 കാരിയായ അല്‍മേഡയും 19കാരനായ ഗാരി ഹാര്ഡ്വിക്കും തമ്മില്‍ പ്രണയത്തിലാവുന്നത്. ഒരു പിസ ഷോപ്പില്‍ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. തുടര്‍ന്ന് രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഗാരി അല്‍മേഡയെ ഡേറ്റിന് ക്ഷണിക്കുകയായിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം വളരെ ആധികം ഗാഡമായി. തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
77 കാരനായ മുന്‍ പങ്കാളിക്കൊപ്പമുള്ള ജീവിതം മടുത്തിരിക്കുമ്പോഴാണ് ഗാരി അല്‍മേഡയെ പ്രൊപ്പോസ് ചെയ്യുന്നത്. ഉടന്‍ തന്നെ 19കാരനെ വിവാഹം കഴിക്കാന്‍ 72കാരി സമ്മതിക്കുകയായിരുന്നു. 77കാരനുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് അല്‍മേഡ ഗാരിയുമായുള്ള വിവാഹത്തിന് ഒരുങ്ങിയത്.
ആറ് കൊച്ചുമക്കളുടെ അമ്മയായ അമാന്ഡയുമായി ലൗ അറ്റ് ഫസ്റ്റ് സൈറ്റായിരുന്നെന്നാണ് ഗാരി പറയുന്നത്. താന്‍ അല്‍മേഡയെ നോക്കി അവര്‍ തിരികെ നൊക്കി, തങ്ങളുടെ കണ്ണുകള്‍ ഉടക്കി, ഇങ്ങനെയാണ് തങ്ങള്‍ പ്രണയിക്കാന്‍ ആരംഭിക്കുന്നതെന്ന് ഗാരി പറയുന്നു. ടെന്നീസിലെ മരിവില്ലെയിലാണ് ഇരുവരും താമസിക്കുന്നത്.
നിങ്ങള്‍ ആരെയെങ്കിലും പ്രണയിക്കുകയാണെങ്കില്‍ പ്രായം എന്ന് പറയുന്നത് വെറും നമ്പര്‍ മാത്രമായിരിക്കും എന്നാണ് അല്‍മേഡ പറഞ്ഞു. ഇപ്പോള്‍ രണ്ട് വര്‍ഷമായി താന്‍ സന്തോഷവതിയായ ഭാര്യയാണ്. തന്നെ നന്നായി മനസിലാക്കുന്ന ഒരു ജീവിത പങ്കാളിയെയാണ് ലഭിച്ചിരിക്കുന്നത്. എനിക്കറിയാന്‍ തന്റെ ജീവിതം അവനുവേണ്ടി മാത്രമാണ് പങ്കുവയ്ക്കുക.- അമേല്ഡ പറഞ്ഞു.
അമേല്ഡയുടെ സുന്ദരമായ നീല കണ്ണുകളാണ് തന്നെ ആകര്‍ഷിച്ചതെന്ന് ഗാരി പറയുന്നു. എപ്പോഴും സന്തോഷവതിയാണ് അമേല്ഡ. തങ്ങളുടെ കെമിസ്ട്രി വളരെ നല്ലതാണെന്നും ഗാരി പറഞ്ഞു. എമേല്ഡയ്ക്ക് ഒപ്പമുള്ള നിമിഷങ്ങളിലാണ് താന്‍ ഏറ്റവും സന്തോഷവാനെന്നും ഗാരി പറഞ്ഞു.
Post Your Comments