Latest NewsNewsInternational

സർജ്ജിക്കൽ സ്ട്രൈക്ക് പരസ്യമാക്കുന്നതിനു മുന്നേ വിളിച്ചത് പാകിസ്ഥാനെ- ഫോൺ എടുക്കാൻ പോലും അവർ ഭയപ്പെട്ടു – പ്രധാനമന്ത്രി

ലണ്ടന്‍: 2016-ല്‍ ഇന്ത്യ നടത്തിയ മിന്നാലാക്രമണം പരസ്യമാക്കുന്നതിന് മുന്‍പ് പാകിസ്ഥാനെയാണ് ഇന്ത്യ ആദ്യം വിളിച്ചറിയിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനെ ഈ വിവരം അറിയിക്കാനായി ഒരു മണിക്കൂറോളം കാത്തിരുന്നുവെന്നും ഫോണ്‍ വിളിച്ചിട്ട് അവര്‍ ഫോണ്‍ എടുത്തിരുന്നില്ലയെന്നും അദ്ദേഹം ലണ്ടനില്‍ പറഞ്ഞു. വെസ്റ്റ്മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് ‘ഭാരത് കീ ബാത്, സബ് കെ സാത്’ എന്ന പരിപാടിയില്‍ സംസാരിക്കവേ ആയിരുന്നു പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ.

പാക് സൈന്യത്തെ ഫോണില്‍ വിളിച്ച്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ശേഖരിക്കാന്‍ ആവശ്യപ്പെട്ടെന്നും മോദി പറഞ്ഞു. മാത്രമല്ല, മിന്നാലാക്രമണത്തിന് ശേഷം രാവിലെ 11 മണിമുതല്‍ അവരെ ബന്ധപ്പെടാന്‍ ശ്രിമിച്ചിരുന്നെങ്കിലും ഫോണ്‍ എടുത്തിരുന്നില്ലയെന്നും ഫോണില്‍ വരാന്‍ പോലും അവര്‍ക്ക് ഭയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയായപ്പോഴാണ് അവര്‍ ഫോണ്‍ എടുത്തത്. സംഭവം പാകിസ്ഥാൻ സൈന്യത്തെ അറിയിക്കണമെന്ന് താൻ കർശന നിർദ്ദേശം നൽകിയതായും പാകിസ്താനെ ഈ വിവരം അറിയിച്ച ശേഷമാണ് മാധ്യമങ്ങളെ പോലും അറിയിച്ചതെന്നും മോദി പറഞ്ഞു.

ഭീകരവാദം കയറ്റി അയച്ച് മറ്റുള്ളവരെ ഉപദ്രവിക്കാമെന്നാണ് ചിലരുടെ വിചാരം. അവര്‍ക്ക് അതേ ഭാഷയിലായിരിക്കും മറുപടി. നിരപരാധികളായ ഇന്ത്യക്കാരെ കൊന്നൊടുക്കുന്നത് സഹിക്കില്ല. ഒരു യുദ്ധത്തെ ചെറുക്കാനുള്ള ശക്തിയൊന്നും അവര്‍ക്കില്ല. പിന്നില്‍ നിന്നുള്ള ആക്രമണമാണ് അവര്‍ നടത്തുന്നതെന്നും പ്രധാനമന്ത്രി തുറന്നടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button