Latest NewsCricketNewsSports

ട്വന്റി-20 ക്രിക്കറ്റ് ബാറ്റിംഗ് വെടിക്കെട്ട് തകര്‍ത്തെറിയാന്‍ പുതിയ ക്രിക്കറ്റ് രൂപം കൊള്ളുന്നു

ലണ്ടന്‍: ക്രിക്കറ്റിന്റെ പരമ്പരാഗത സമവാക്യങ്ങളെ പൊളിച്ചെഴുതുകയായിരുന്നു കുട്ടി ക്രിക്കറ്റ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ട്വന്റി20. 20 ഓവറുകള്‍ വീതമുള്ള ഇന്നിംഗ്‌സുകളും ബാറ്റിംഗ് വെടിക്കെട്ടുമായിരുന്നു ടി20യുടെ സവിശേഷത. ബാറ്റിംഗ് വെടിക്കെട്ടിന് പേരുകേട്ട ടി20യുടെ വരവോടെ സ്റ്റേഡിയങ്ങള്‍ തിങ്ങിനിറഞ്ഞു. അതോടെ ടെസ്റ്റ്- ഏകദിന മത്സരങ്ങളെ പിന്തള്ളി ക്രിക്കറ്റിന്റെ ജനകീയ രൂപമായി ടി20 മാറി.

എന്നാല്‍ ടി20യെ വെല്ലാന്‍ പുതിയ ക്രിക്കറ്റ് രൂപവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട്-വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്. 100 പന്തുകള്‍ വീതമുള്ള ഇന്നിംഗ്‌സുകളാണ് ഇതിലുണ്ടാവുക. പരമ്പരാഗത രീതിയില്‍ ആറ് പന്തുകള്‍ വീതമുള്ള 15 ഓവറുകളും 10 പന്തുള്ള ഒരു പ്രത്യേക ഓവറും ഇരു ടീമിനും ലഭിക്കും. ക്രിക്കറ്റിന്റെ പുതിയ രൂപം കൂടുതല്‍ ആരാധകരെ ആകര്‍ഷിക്കുമെന്നാണ് ഇംഗ്ലണ്ട്-വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ വാദം.

പത്ത് പന്തുകളുള്ള ഓവര്‍ ക്രിക്കറ്റില്‍ പുതുമ തന്നെയാണ് എന്ന് നിസംശയം പറയാം. എന്നാല്‍ ടി20യെക്കാള്‍ 20 പന്തുകള്‍ മാത്രം കുറവുള്ള ഈ നവീന ക്രിക്കറ്റ് രൂപം ഏത് തരത്തിലാണ് കാണികളെ കൂടുതല്‍ ആകര്‍ഷിക്കുക എന്ന് കാത്തിരുന്ന് കാണാം. യുഎയില്‍ കഴിഞ്ഞ വര്‍ഷാവസാനം സംഘടിപ്പിച്ച ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റ് ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ 10 ഓവറുകള്‍ വീതമുള്ള ഇന്നിംഗ്‌സുകളാണ് ഉണ്ടായിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button