ലണ്ടൺ : 2015 ഏപ്രിലിലാണ് റോയ്ക്ക് എച്ച് ഐ വി ബാധിച്ചതായി തിരിച്ചറിഞ്ഞത്. പിന്നീട് എഡിന്‍ബര്‍ഗില്‍നിന്ന് ഇയാള്‍ ബ്രിഗ്ടൗണിലേക്ക് താമസം മാറി. നിരവധി പുരുഷന്മാരുമായി ഇയാള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു. പലരും ഗര്‍ഭ നിരോധന ഉറ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം തനിക്ക് എയിഡ്സ് ഇല്ലെന്ന് പറഞ്ഞ് ഇയാള്‍ അത് നിഷേധിക്കുകയായിരുന്നു.ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിന് ശേഷം അയാള്‍ അവര്‍ക്ക് സന്ദേശമയച്ചു. ഒരു പക്ഷേ നിങ്ങള്‍ക്ക് പനിച്ചേക്കാം കാരണം ഞാന്‍ നിങ്ങള്‍ക്കുളളിലെത്തിയിരുന്നു. ഞാന്‍ എച്ച് ഐ വി ബാധിതനാണ്. ഇങ്ങനെയായിരുന്നു യുവാവ് മറ്റുള്ളവരിലേക്ക് രോഗം പറത്തിയത്
ALSO READ:കന്യകാത്വ പരിശോധനയുടെ പേരില്‍ നൂറിലേറെ പെണ്‍കുട്ടികളെ ഉപയോഗിച്ച ഗോത്രത്തലവന് എയിഡ്സ്
ഇയാളുടെ മുന്നറിയിപ്പ് സന്ദേശം ലഭിച്ചവർ രക്തം പരിശോദിച്ചവർ ഞെട്ടി. റോയില്‍ കണ്ടെത്തിയ അതേ വൈറസ് തങ്ങളിലും ഉള്ളതായി അവര്‍ തിരിച്ചറിഞ്ഞു. ലംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ധരിച്ച ഗര്‍ഭ നിരോധന ഉറകളുടെ അറ്റം റോയ് മനപ്പൂര്‍വ്വമായി പൊട്ടിക്കുകയായിരുന്നു. അഞ്ച് പേരാണ് റോയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കുറ്റം റോയ് സമ്മതിച്ചിട്ടുണ്ട്.
2016 ഫെബ്രുവരിയിലാണ് പൊലീസ് റോയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പിടിക്കപ്പെട്ടതോടെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തി. ഇതിനിടെ ജാമ്യത്തിലിറങ്ങിയ റോ പൊലീസില്‍നിന്ന് ഒളിച്ചോടി. പിന്നീട് വ്യാജ പേരില്‍ താമസിച്ച് വരികെ വാല്‍സെന്‍റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കോടതി ഇയാൾക്ക്
ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
Post Your Comments