International

കന്യകാത്വ പരിശോധനയുടെ പേരില്‍ നൂറിലേറെ പെണ്‍കുട്ടികളെ ഉപയോഗിച്ച ഗോത്രത്തലവന് എയിഡ്സ്

ലിലോംഗ്‌വേ ● കന്യകാത്വ പരിശോധനയുടെ പേരില്‍ നൂറിലേറെ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച എയിഡ്സ് രോഗിയായ ആഫ്രിക്കന്‍ ഗോത്രത്തലവനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച നൂറിലേറെ പെണ്‍കുട്ടികളുടെ കന്യകാത്വം നശിപ്പിച്ചിട്ടുണ്ടെന്ന് ബി.ബി.സി അഭിമുഖത്തില്‍ അവകാശപ്പെട്ട എറിക് അനിവ എന്നയാളെയാണ് മലാവിയന്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ദുരാചാരത്തിന്റെ പേരിലാണ് ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത്. 12 ഉം 13 വയസുള്ള പെണ്‍കുട്ടികളുമായി വരെ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് ഇയാള്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അഭിമുഖം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട മലാവി പ്രസിഡന്റ്‌ പീറ്റര്‍ മുതാരിക്ക ഇയാളെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഗോത്രവര്‍ഗത്തിലെ പെണ്‍കുട്ടികള്‍ പ്രായമായോ എന്നറിയാന്‍ പരിശോധന നടത്തുന്നത് കഴുതപ്പുലി എന്നര്‍ഥം വരുന്ന ഹൈന എന്നറിയപ്പെടുന്നയാളാണ്. ഇവിടുത്തെ ഹൈനയായിരുന്നു എറിക്. പെണ്‍കുട്ടികള്‍ ഋതുമതിയായിക്കഴിഞ്ഞാല്‍ മൂന്ന്ദിവസം ഇയാളോടൊപ്പം താമസിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നതാണ് ആചാരം. മാസമുറവരുന്ന മൂന്ന് ദിവസം നിര്‍ബന്ധമായും ഹൈനയോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുട്ടികള്‍ ലൈഗികതയെക്കുറിച്ച് മനസിലാക്കാന്‍ സഹായിക്കുമെന്നാണ് ഗോത്രവര്‍ഗത്തിലെ മാതാപിതാക്കന്മാരുടെ വിശ്വാസം. ഗര്‍ഭചിദ്രത്തിനും ഹൈനയുമായുള്ള ലൈംഗിക ബന്ധം തന്നെയായിരുന്നു മാര്‍ഗം. ഭര്‍ത്താവ് മരിച്ച സ്ത്രീ നാട്ടുക്കൂട്ടം തെരഞ്ഞെടുക്കുന്ന പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന വിചിത്രമായ നിയമവും ഇവര്‍ക്കിടയിലുണ്ട്.

ഓരോ ബന്ധത്തിനും എറിക് നാല് മുതല്‍ ഏഴ് ഡോളര്‍വരെ പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍ നിന്ന് ഈടാക്കിയിരുന്നു. താന്‍ എച്ച്.ഐ.വി ബാധിതനാണെന്ന കാര്യം പെണ്‍കുട്ടികളുടെ കുടുംബങ്ങളോട് ഇയാള്‍ വെളിപ്പെടുത്തിയിരുന്നില്ല. ആചാരതിന് വിരുദ്ധമാണെന് പറഞ്ഞ് ഗര്‍ഭനിരോധന ഉറപോലെയുള്ള മാര്‍ഗങ്ങളും ഇയാള്‍ സ്വീകരിച്ചിരുന്നില്ല.

shortlink

Post Your Comments


Back to top button