അതെ ഈ മകനെ ഒന്ന് കെട്ടിച്ചു തരാന്‍ എന്താ വഴി. വേറൊന്നുംകൊണ്ടല്ല, ആ അമ്മയെ ഒന്ന് കിട്ടാന്‍ വേണ്ടിയാ….യൂട്യൂബലും സോഷ്യല്‍മീഡിയയിലും വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയ്ക്ക് പെണ്‍കുട്ടികള്‍ നല്‍കുന്ന കമന്റുകളാണിത്. അത്രയ്ക്ക് തകര്‍പ്പനാണ് ഇവരുടെ ഡാന്‍സ് . ഷാജി പാപ്പന്‍ സ്‌റ്റൈലിലെത്തി, സദസ്സിനെ കൈയ്യിലെടുക്കുകയായിരുന്നു അമ്മയും മകനും. ഡബ്‌സ്മാഷും ഡാന്‍സുമായി കൈയ്യടിവാങ്ങിയ ഈ അമ്മയെയും മകനെയും തിരയുകയാണ് സോഷ്യല്‍ മീഡിയ. ഡാന്‍സില്‍ ഈ അമ്മയുടെ സ്പിരിറ്റ് അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് സോഷ്യല്‍മീഡിയ ഒരുപോലെ പറയുന്നത്.
Post Your Comments