കൊച്ചി ; വടക്കന്‍ പറവൂര്‍ മജിസ്ട്രേറ്റിനെ സ്ഥലം മാറ്റി. വാരാപ്പുഴയിൽ ശ്രീജിത്ത് അറസ്റ്റിലായ സമയത്ത് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായിരുന്ന എം. സ്മിതയെ ഞാറക്കലേക്കാണ് സ്ഥലം മാറ്റിയത്. ഞാറക്കല്‍ മജിസ്ട്രേറ്റായിരുന്ന രാമു രമേശ് ചന്ദ്രബാനുവിന് പകരമാണ് നിയമനം. അതേസമയം സ്‌മിതക്ക് പകരം പറവൂര്‍ കോടതിയിലെ മറ്റൊരു മജിസ്ട്രേട്ട് സുമി ചന്ദ്രന് അധിക ചുമതല നല്‍കി. വരാപ്പുഴ കസ്റ്റഡി കൊലക്കേസില്‍ അറസ്റ്റിലായ പൊലീസുകാരെ ഈ കോടതിയിലാവും ഹാജരാക്കുക.
ശ്രീജിത്തിനെ കോടതിയില്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ തീരുമാനമെടുക്കുന്നതില്‍ മജിസ്ട്രേറ്റിന് വീഴ്ച സംഭവിച്ചുവെന്ന് ആലുവ റൂറല്‍ എസ്.പി പരാതി നല്‍കിയിരുന്നെങ്കിലും പരാതിയെ തുടര്‍ന്നല്ല സ്മിതയെ സ്ഥലം മാറ്റിയതെന്നും ഇരുവരും പരസ്പരമുള്ള ധാരണ പ്രകാരം സ്ഥലം മാറ്റത്തിന് നല്‍കിയ അപേക്ഷയില്‍ ഒരാഴ്ച മുന്‍പ് തന്നെ സ്മിതയുടെ സ്ഥലം മാറ്റത്തിന് അനുമതി നല്‍കിയിരുന്നെന്നും സബോര്‍ഡിനേറ്റ് ജുഡിഷ്യല്‍ രജിസ്ട്രാര്‍ കെ. ഹരിപാല്‍ അറിയിച്ചു.
Also read ;കുറ്റക്കാരായ എല്ലാവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും – ഐജി ശ്രീജിത്ത്
Post Your Comments