Latest NewsKeralaNews

പോലീസ് ഹാജരാക്കിയപ്പോൾ വനിതാ മജിസ്ട്രേറ്റിനെ കുത്താൻ ശ്രമം, അമ്മ തടഞ്ഞതോടെ സ്വന്തം കയ്യിൽ കുത്തി മുറിവേൽപ്പിച്ച് 15കാരൻ

തിരുവനന്തപുരം: പോലീസ് രാത്രിയിൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയ പതിനഞ്ച് വയസ്സുകാരൻ വനിതാ മജിസ്ട്രേറ്റിനെ കത്തി കൊണ്ട് കുത്താൻ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന അമ്മ തടഞ്ഞതോടെ സ്വന്തം കയ്യിൽ കുത്തി കുട്ടി മുറിവേൽപ്പിച്ചു. ലഹരിക്കടിമയായ വിദ്യാർത്ഥിയെ അമ്മ തന്നെയാണ് പൊലീസില്‍ ഏല്‍പ്പിച്ചത്.

ചേംബറിന് പുറത്ത് നിന്നിരുന്ന പോലീസുകാർ ബഹളം കേട്ട് ഓടിയെത്തി കുട്ടിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. പിന്നാലെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം കുട്ടിയെ ജുവനൈൽ ഹോമിലേയ്‌ക്ക് മാറ്റി. സംഭവത്തിന് പിന്നാലെ മജിസ്ട്രേറ്റ് രേഖാമൂലം രാത്രി തന്നെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുഖേന ഹൈക്കോടതിയെ അറിയിച്ചു.

ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പതിനഞ്ചുകാരനെ ജുഡീഷ്യൽ ഒന്നാം ക്ലാസ് (രണ്ട്) മജിസ്ട്രേറ്റ് എ അനീസയുടെ മുന്നിൽ ഹാജരാക്കുന്നത്.

ലഹരിയ്‌ക്ക് അടിമയായി വീട്ടിൽ ബഹളം ഉണ്ടാക്കുന്നുവെന്ന വിവരം കുട്ടിയുടെ അമ്മ തന്നെയാണ് പോലീസിനെ അറിയിച്ചത്. പോലീസ് എത്തണമെന്നും മകനെ ജുവനൈൽ ഹോമിലാക്കണമെന്നും അമ്മ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് പോലീസ് വീട്ടിലെത്തി കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയത്. അമ്മ മജിസ്ട്രേറ്റിനോട് സംസാരിക്കവെയാണ് കുട്ടി അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് മജിസ്ട്രേറ്റിനെ കുത്താൻ ശ്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button