കൊച്ചി: പറവൂർ ചേന്ദമംഗലത്ത് മൂന്ന് പേരെ അയൽവാസി വീട്ടിൽ കയറി വെട്ടിക്കൊന്നു. അയൽക്കാർ തമ്മിലുള്ള തർക്കമാണ് അരും കൊലയ്ക്ക് പിന്നിൽ. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്. സംഭവത്തിൽ അയൽക്കാരനായ റിതു ജയൻ പിടിയിലായി. കൊലയ്ക്കു പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
read also: വാണിജ്യ മേഖലകളിലെ സുരക്ഷ ശക്തമാക്കും : ഡ്രോൺ ശൃംഖല വിപുലീകരിക്കാനൊരുങ്ങി ദുബായ് പോലീസ്
ചേന്ദമംഗലം കിഴക്കുമ്പാട്ടുകരയിൽ കണ്ണൻ, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരാണ് മരിച്ചത്. നേരത്തെ കണ്ണനും റിതു ജയനുമായി തർക്കമുണ്ടായിരുന്നു. അതു വാക്കു തർക്കത്തിൽ അവസാനിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതി ലഹരിയുടെ സ്വധീനത്തിൽ ആക്രമണം നടത്തി എന്നാണ് പൊലീസ് നിഗമനം.
Post Your Comments