കൊച്ചി ; വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണം. കുറ്റക്കാരായ എല്ലാവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്ന് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത്. 3 പോലീസുകാരുടെ അറസ്റ്റിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ളവരെയാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർ നടപടികളുണ്ടാകും. അന്വേഷണം നടക്കുന്ന മുറയ്ക്ക് സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി കണ്ടാൽ ഇനിയും അറസ്റ്റ് ഉണ്ടാകും. ശ്രീജിത്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും ഐജി ശ്രീജിത്ത് പറഞ്ഞു.
എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡ് റൂറൽ ടാസ്ക് ഫോഴ്സിലെ സുമേഷ്, ജിതിൻരാജ് എന്നിവരാണ് അറസ്റ്റിലായത്. ആലുവ പോലീസ് ക്ലബിൽ ബുധനാഴ്ച വൈകിട്ടാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവർ മൂവരും നേരത്തെ സസ്പെൻഷനിലായിരുന്നു. ശ്രീജിത്തിനെ മർദിച്ചെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത സമയം പോലീസുകാർ മൂന്നു പേരും ശ്രീജിത്തിനെ മർദിച്ചതായി അമ്മയും ഭാര്യയും അയൽക്കാരും പോലീസിനു മൊഴി നൽകിയിരുന്നു.
ALSO READ ;വ്യാജ ഹർത്താൽ സന്ദേശം പ്രചരിപ്പിച്ച ആളെ തിരിച്ചറിഞ്ഞു
Post Your Comments