KeralaLatest NewsNews

എസ്ഐ അപമര്യാദയായി പെരുമാറിയെന്നു പരാതിപ്പെട്ട വനിതാ ഡോക്ടർക്കു വധഭീഷണി

കണ്ണൂർ: എസ്ഐ അപമര്യാദയായി പെരുമാറിയെന്നു പരാതിപ്പെട്ട വനിതാ ഡോക്ടർക്കു ഫോണിൽ വധഭീഷണി. സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രോഗികളെ പരിശോധിക്കുന്നതിനിടെയാണ് എസ്.ഐ അപമര്യാദയായി പെരുമാറിയത്. ഡിജിപിക്കു ഡോക്ടറുടെ ബന്ധുക്കൾ നേരിട്ടു പരാതി നൽകി. ഡിജിപി ജില്ലയ്ക്കു പുറത്തുനിന്നുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാമെന്നു ഉറപ്പു നൽകിയതായി ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും.

പൊലീസ് ഉദ്യോഗസ്ഥൻ കഴിഞ്ഞ അപ്രഖ്യാപിത ഹർത്താൽ ദിവസമാണു മോശമായി പെരുമാറിയത്. ജില്ലാ ആശുപത്രി കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡോ. കെ.പ്രതിഭ ഐജിക്കും എസ്പിക്കും പൊലീസുമായി ഏറ്റുമുട്ടിയ സമരക്കാരെ വൈദ്യപരിശോധനയ്ക്കു കൊണ്ടുവന്ന ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി നൽകിയിരുന്നു. ഇതേപ്പറ്റി മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ഡോക്ടറുടെ ഫോണിലേക്കു പലതവണ ഭീഷണിക്കോളുകൾ വന്നതായി ബന്ധുക്കൾ പറഞ്ഞു.

read also: വധഭീഷണി പോലും വെല്ലുവിളിച്ച് ആസിഫയ്ക്ക് വേണ്ടി ഹാജരാകുന്നത് ഈ പെണ്‍പുലി

പരാതി പിൻവലിച്ചില്ലെങ്കിൽ വകവരുത്തും, കണ്ണൂരിൽ ജോലി ചെയ്യാൻ അനുവദിക്കില്ല തുടങ്ങിയവയാണു ഭീഷണി. ഡിജിപിയെ കണ്ടു പരാതി നൽകിയത് ഹൈക്കോടതിയിൽ അഭിഭാഷകനായ ഭർത്താവും ഡോക്ടറുടെ പിതാവുമാണ്. അതേസമയം, ടൗൺ പൊലീസിന്റെ വിശദീകരണം ഹർത്താൽ ദിനത്തിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിന് അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കുന്നതിനു മുൻപുള്ള വൈദ്യപരിശോധന വേഗത്തിലാക്കാൻ ആവശ്യപ്പെടുക മാത്രമാണു ചെയ്തതെന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button