തിരുവനന്തപുരം: ചിന്താ ജെറോമിനെതിരെ വിമര്‍ശനവുമായി സിപിഎം തന്നെ രംഗത്ത്. ചിന്താ ജെറോമിനെ കുറിച്ചുള്ള കുറച്ച് വിവരാവകാശ രേഖകള്‍ പുറത്തു വന്നതോടെയാണ് ചിന്തയ്‌ക്കെതിരെ പാര്‍ട്ടി വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. യുവജനങ്ങളുടെ ക്ഷേമത്തിന് എന്ന പേരില്‍ സര്‍ക്കാര്‍ രൂപീകരിച്ച യുവജന കമ്മീഷന്റെ ഏകജോലി ശമ്പളം വാങ്ങുക മാത്രമാണെന്ന് സൂചിപ്പിക്കുന്ന വിവരാവകാശ രേഖകള്‍ പുറത്തുവന്നിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രൂപീകരിച്ച കമ്മീഷന്റെ അധ്യക്ഷ ചിന്താ ജെറോം ഓണറേറിയവും വീട്ടുവാടകയും യാത്രാ ബത്തയുമെല്ലാം കൂടി ഇതുവരെ 9.71 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്. സര്‍ക്കാര്‍ കോടി രൂപയുടെ ഫണ്ട് യുവജന കമ്മീഷന് നല്കുന്നുണ്ട്. കൂടുതല്‍ ജോലിയെടുക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണോ എന്തോ കിട്ടിയ ഒരുകോടി 10 ലക്ഷം രൂപയില്‍ 39 ലക്ഷവും തിരിച്ചടച്ചു. ശമ്പളത്തിനായുള്ള 92.54 ലക്ഷം രൂപ മാത്രം മാറിയെടുക്കുകയും ചെയ്തു.
ഈ സാമ്പത്തികവര്‍ഷം ഒരു കോടി രൂപ ബജറ്റില്‍ വന്നു. അതില്‍ 70 ലക്ഷം അനുവദിച്ചുനല്‍കി. 19.5 ലക്ഷം രൂപ ചെലവാക്കാതെ തിരിച്ചടച്ചു. 83.12 ലക്ഷം രൂപ കമ്മിഷന്‍ അംഗങ്ങള്‍ക്കും മറ്റുമായി ശമ്പളത്തിനായി അനുവദിച്ചു. എന്തായാലും ചിന്ത ജെറോം അധ്യക്ഷയായ കമ്മീഷനെതിരേ സിപിഎമ്മില്‍ തന്നെ വിമര്‍ശനം ശക്തമാണ്.
Post Your Comments