ഹരിപ്പാട്: അടിവസ്ത്രത്തിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ചു വെച്ച് വിൽപ്പന നടത്തിയ മൂന്നു എസ് എഫ് ഐ നേതാക്കൾ അറസ്റ്റിൽ. മണ്ണാറശാല തുലാംപറമ്പ് നടുവത്ത് മുളവന പടീറ്റതിൽ സൂരജ് (21 ), അനന്തു ഭവനത്തിൽ അനന്തു (21 ), മണ്ണാറശാല ചെമ്പകശ്ശേരിൽ അരുൺ (22 ) എന്നിവരെയാണ് ഹരിപ്പാട് സി ഐ ടി മനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പിടിയിലായവരിൽ സൂരജ്, ചെങ്ങന്നൂർ ഗവണ്മെന്റ് ഐ ടി ഐ എസ് എഫ് ഐ യൂണിറ്റ് ചെയർമാനും അനന്തു എസ് എഫ് ഐ യൂണിറ്റ് നേതാവും അരുൺ ഡി വൈ എഫ് ഐ പ്രവർത്തകനുമാണ്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ മണ്ണാറശാല ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തു വെച്ചാണ് പോലീസ് പിടികൂടിയത്. പിടിക്കപ്പെടുമ്പോൾ ഇവരുടെ ദേഹപരിശോധനയിൽ അടിവസ്ത്രത്തിൽ നിന്നും കഞ്ചാവ് പൊതികൾ പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ ഇവർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത് തമിഴ്‌നാട് എഞ്ചിനീയറിങ് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളാണെന്നു വ്യക്തമായി. ആവശ്യാനുസരണം കഞ്ചാവ് എത്തിച്ചു കൊടുക്കുകയാണ് ഇവർ ചെയ്യുന്നത്.
കഞ്ചാവിന് അടിമകളായവരിൽ നിന്നു ഇവർ കൂടുതൽ തുകയും വിദ്യാർത്ഥികളിൽ നിന്ന് കുറച്ചു തുകയുമാണ് വാങ്ങുന്നത്. വിദ്യാർഥികൾ കഞ്ചാവിന് അടിമകളായാൽ ഇവരിൽ നിന്നും കൂടുതൽ തുക വാങ്ങും. മുൻപും ഇവരിൽ ചിലരെ പോലീസ് പിടികൂടിയെങ്കിലും രാഷ്ട്രീയ ഇടപെടലുകളിൽ ഇവർ രക്ഷപെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രതികളെ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി.
Post Your Comments